പത്തനാപുരം: ഒരു മണിക്കൂറോളം കാമുകനുമായി ഫോണിൽ സംസാരിച്ചതിനു പിന്നാലെ 17കാരി ജീവനൊടുക്കി. പട്ടാഴി കന്നിമേൽ മാവിളമേലേതിൽ പരേതനായ അജി- ലതിക ദമ്പതികളുടെ മകൾ അഞ്ജലിയെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം.
നടൻ സുരേഷ് ഗോപിക്കും കൊവിഡ് സ്ഥിരീകരിച്ചു
ഈ സമയം, കശുവണ്ടി തൊഴിലാളിയായ മാതാവ് ജോലിക്ക് പോയിരുന്നു. കലയപുരം സ്വദേശിയും ബന്ധുവുമായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഇവർ തമ്മിലുള്ള ബന്ധം വീട്ടുകാർക്കും സമ്മതമായിരുന്നു. യുവാവുമായി ഒരു മണിക്കൂറിലധികം ഫോണിൽ സംസാരിച്ചതിന് പിന്നാലെ കതകടച്ച് ഷാൾ കഴുത്തിൽ കെട്ടി തൂങ്ങിമരിക്കുകയായിരുന്നു.
ശബ്ദം കേട്ട് സഹോദരൻ ആദിത്യൻ ഓടിവന്ന് ഷാൾ അറുത്തിട്ട് അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കുന്നിക്കോട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി, സംസ്കാരം നടത്തി.
Discussion about this post