നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ചെറിയ പനിയുണ്ടെങ്കിലും സുഖമായിരിക്കുന്നുവെന്ന് നടൻ അറിയിച്ചു. ‘സുരക്ഷാ മുൻകരുതലുകൾ എടുത്തെങ്കിലും ഞാൻ കൊവിഡ് പോസിറ്റീവായി.
— Suresh Gopi (@TheSureshGopi) January 19, 2022
ഇപ്പോൾ ക്വാറന്റീനിലാണ്. ചെറിയ പനിയുണ്ടെങ്കിലും സുഖമായിരിക്കുന്നു, മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. നിങ്ങൾ സുരക്ഷിതരായിരിക്കുക. മറ്റുള്ളവരേയും സുരക്ഷിതരാക്കുക,’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
എല്ലാവരും കർശനമായി സാമൂഹിക അകലം പാലിച്ച് കൂട്ടം ചേരാതിരിക്കണമെന്നും സുരേഷ് ഗോപി അഭ്യർത്ഥിക്കുന്നുണ്ട്. നിധിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കാവൽ ആണ് അദ്ദേഹത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ ആണ് വരാനിരിക്കുന്ന ചിത്രം.
സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുലും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘പാപ്പൻ’. ചിത്രത്തിൽ മാത്യൂസ് പാപ്പൻ ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
Discussion about this post