കൊച്ചി: കൊല്ലം സ്വദേശിനിയായ യുവതിയുടെ ബലാത്സംഗ പരാതിയിൽ് കേസെടുത്തതിന് പിന്നാലെ പ്രതിയും വ്ളോഗറുമായ ശ്രീകാന്ത് വെട്ടിയാർ ഒളിവിലെന്ന് സൂചന. ഇയാൾക്കായി എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
കൊല്ലം സ്വദേശിനായായ യുവതി സോഷ്യൽമീഡിയയിലൂടെയാണ് ശ്രീകാന്തിന് എതിരെ ‘മീ ടൂ’ ആരോപണം ഉന്നയിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസമാണ് യുവതി ശ്രീകാന്തിനെതിരെ പോലീസിൽ പരാതി നൽകിയത്.
2020 ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടലിൽ വെച്ചും ശ്രീകാന്ത് വെട്ടിയാർ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും പരാതിയിലുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് വിമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ ശ്രീകാന്ത് വെട്ടിയാർക്കെതിരെ മറ്റൊരു ‘മീ ടൂ’ ആരോപണവും ഉയർന്നിട്ടുണ്ട്. വിവാഹവാഗ്ദാനം നൽകി പ്രണയിച്ച് വഞ്ചിച്ചെന്നും പണം കവർന്നെന്നുമാണ് ആരോപണം.
Also Read-ശ്രീകാന്ത് വെട്ടിയാർക്ക് എതിരെ ബലാത്സംഗപരാതി; പോലീസ് കേസെടുത്തു; പ്രതിക്കായി തെരച്ചിൽ
സോഷ്യൽമീഡിയയിൽ ശ്രീകാന്തിന് എതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ഈ ആരോപണങ്ങൾ ഉന്നയിച്ചവരിലൊരാളാണ് ചൊവ്വാഴ്ച എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകിയിരിക്കുന്നത്.
Discussion about this post