മക്കളും കൊച്ചുമക്കളും സാക്ഷികള്‍; അറുപതാം കല്ല്യാണത്തിന്റെ സന്തോഷത്തില്‍ മൂന്നാറിലെ ദമ്പതികള്‍

മൂന്നാര്‍: മക്കളെയും കൊച്ചുമക്കളെയും സാക്ഷി നിര്‍ത്തി അറുപതാം കല്ല്യാണത്തിന്റെ
നിറവില്‍ മൂന്നാറിലെ ഷണ്‍മുഖയ്യ ഷണ്‍മുഖനദി ദമ്പതികളും, സെല്‍വരാജ് ലളിത ദമ്പതികളും.

മൂന്നാര്‍ വിരിപാറ എസ്റ്റേറ്റിലെ ഷണ്‍മുഖയ്യ ഷണ്‍മുഖനദി ദമ്പതികളും, കനിമല എസ്റ്റേറ്റിലെ സെല്‍വരാജ് ലളിത ദമ്പതികളുമാണ് തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതരായത്.

ചെറുപ്പത്തില്‍ നാട്ടാചാരങ്ങളോടെ വിവാഹിതരായി മക്കളും കൊച്ചുമക്കളുമൊക്കെയായി 60 വയസ് പിന്നിടുമ്പോള്‍ വിവാഹചടങ്ങ് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നതാണ് അറുപതാം കല്ല്യാണം.

മൂന്നാര്‍ സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ അങ്ങനെ ഷണ്‍മുഖയ്യയും ഷണ്‍മുഖ നദിയും, സെല്‍വരാജും ലളിതയും സ്‌നേഹത്തിന്റെ മാലകള്‍ പരസ്പരം ചാര്‍ത്തി. മക്കളുടെയും മരുമക്കളെയും പേരക്കുട്ടികളെയും സാക്ഷി നിര്‍ത്തി വീണ്ടും വിവാഹിതരായതിന്റെ സന്തോഷത്തിലാണ് ഇവര്‍.

Exit mobile version