പത്തനംതിട്ട: കഴിഞ്ഞ ദിവസം നറുക്കെടുത്ത വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം സൂപ്പർ മാർക്കറ്റ് ജീവനക്കാരന് ലഭിച്ചു. സമത സഹകരണ സൂപ്പർ മാർക്കറ്റ് താൽക്കാലിക ജീവനക്കാരൻ പെരിങ്ങമല ചരിവുപുരയിടത്തിൽ ഷിബു വർഗീസിനെ തേടിയാണ് 75 ലക്ഷം രൂപയുടെ ഭാഗ്യമെത്തിയത്.
നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാകും വരെ മാധ്യമങ്ങളെ വിലക്കണം, ഹൈക്കോടതിയെ സമീപിച്ച് നടൻ ദിലീപ്
കഴിഞ്ഞ ദിവസം ഉച്ചയോടെ സൂപ്പർമാർക്കറ്റിൽ എത്തിയ വിൽപനക്കാരനിൽ നിന്നാണ് ഷിബു 4 ടിക്കറ്റുകൾ എടുത്തത്. ഒന്നാം സമ്മാനമായ 75 ലക്ഷത്തിന് പുറമെ, ബാക്കി മൂന്ന് ടിക്കറ്റിനും സഹപ്രവർത്തകർ എടുത്ത ടിക്കറ്റിനും സമാശ്വാസ സമ്മാനമായി 8000 രൂപ കിട്ടി.
2 സഹപ്രവർത്തകരും ടിക്കറ്റ് എടുത്തു. ഉച്ച കഴിഞ്ഞു നറുക്കെടുപ്പു ഫലം മൊബൈലിൽ ഓൺലൈനായി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനമുണ്ടെന്നറിഞ്ഞത്. ഒന്നാം സമ്മാനം കിട്ടിയ ലോട്ടറി ബാങ്കിൽ ഏൽപിച്ചു. ഭാഗ്യവാനെ തിരക്കിയെത്തിയ ലോട്ടറി തൊഴിലാളിക്ക് കൈയ്യിലിരുന്ന 8000 രൂപ സമ്മാനമുള്ള 3 ടിക്കറ്റുകൾ സന്തോഷത്തോടെ നൽകി. സിപിഎം പെരിങ്ങമല ബ്രാഞ്ച് അംഗവും ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് യൂണിയൻ (സിഐടിയു) ഏരിയ കമ്മിറ്റി അംഗമാണ് ഷിബു വർഗീസ്.
Discussion about this post