സൈൻ ബോർഡ് തലയിൽ വീഴാറായെന്ന് പോസ്റ്റിന് താഴെ കമന്റായി പരാതി; ഉടനടി പരിഹാരം കണ്ട് മന്ത്രി മുഹമ്മദ് റിയാസ്

minister Muhammed Riyas | Bignewslive

കൊച്ചി: ടൂറിസം വകുപ്പ് സ്ഥാപിച്ച സൈൻ ബോർഡ് അപകടാവസ്ഥയിലാണെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പേജിൽ പരാതി കമന്റായി കുറിച്ച് പരിസരവാസി. എറണാകുളം പറവൂർ മുൻസിപ്പൽ കവല സ്വദേശി നിഖിൽ കെ.എസ് പരാതിയുമായി എത്തിയത്.

കൊണ്ടുപോയത് ഒന്നിനെ മാത്രം, അമ്മ കൈവിട്ട പുലിക്കുഞ്ഞ് സുഖം പ്രാപിക്കുന്നു; നോക്കാൻ മൂന്നു ഡോക്ടർമാർ, ലൈറ്റിട്ട് ചൂട് നൽകിയും പാൽ നൽകിയും പ്രത്യേക പരിപാലനം

ടൂറിസം വകുപ്പ് സ്ഥാപിച്ച സൈൻ ബോർഡ് അപകടാവസ്ഥയിലാണെന്നും ഏതു നിമിഷവും യാത്രക്കാരുടെ തലയിൽ വീഴാനുള്ള സാധ്യതയുണ്ടെന്നുമാണ് നിഖിൽ കമന്റ് ചെയ്തത്. പ്ലാനിങ് വിഭാഗത്തിൽ ഫോൺ വിളിച്ചും മെയിൽ അയച്ചും പരാതി പറഞ്ഞിട്ടും പരിഹാരം കാണുന്നില്ലെന്നും കമന്റിൽ നിഖിൽ കുറിച്ചു.

ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നും യുവാവ് കമന്റിൽ ആരോപിച്ചു. നിഖിലിന്റെ പരാതി ശ്രദ്ധയിൽപ്പെട്ട മന്ത്രി ഉടനടി നടപടി എടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

24 മണിക്കൂറിനകം ഉദ്യോഗസ്ഥർ അപടകവാസ്ഥയിൽ ഉണ്ടായിരുന്ന സൈൻബോർഡ് നീക്കം ചെയ്യുകയും ചെയ്തു. കമന്റിൽ എത്തിയ പരാതിക്ക് നിമിഷങ്ങൾക്കുള്ളിൽ പരിഹാരം കണ്ടതിൽ മന്ത്രിക്കും അഭിനന്ദനങ്ങൾ എത്തുകയാണ്.

Exit mobile version