കോട്ടയം: ‘എന്റെ മകന്‍ ഒരു ദ്രോഹവും ആര്‍ക്കും ചെയ്തിട്ടില്ല. മോന്റെ കാല് മുറിഞ്ഞിരുന്നത് കൊണ്ടാണ് ജോമോന്‍ വന്നപ്പോള്‍ ഓടി രക്ഷപ്പെടാന്‍ പറ്റാതിരുന്നത്’- വികാരധീനയായി ഷാനിന്റെ അമ്മ ത്രേസ്യാമ്മ പറയുന്നു.
അതേസമയം, കൊല്ലപ്പെട്ട ഷാനിന്റെ കുടുംബം പോലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തി. മകനെ കൊണ്ടുപോയത് ജോമോനാണെന്ന് തന്നെ പറഞ്ഞ് പരാതി നല്‍കിയിരുന്നുവെന്നാണ് ഷാനിന്റെ അമ്മ ത്രേസ്യാമ്മ പറയുന്നത്.
അര്‍ധരാത്രി തന്നെ പരാതിപ്പെട്ടിട്ടും തന്റെ മകനെ രക്ഷിക്കാന്‍ പോലീസിനായില്ല. രാവിലെ ഷാനെ തിരികെ കൊണ്ടുവരുമെന്നായിരുന്നു പോലീസിന്റെ മറുപടിയെന്നും അമ്മ പറഞ്ഞു. വികാരാധീനയായി ഷാന്റെ അമ്മ പറഞ്ഞു.
‘എന്റെ മകന്‍ ഒരു ദ്രോഹവും ആര്‍ക്കും ചെയ്തിട്ടില്ല. മോന്റെ കാല് മുറിഞ്ഞിരുന്നത് കൊണ്ടാണ് ജോമോന്‍ വന്നപ്പോള്‍ ഓടി രക്ഷപ്പെടാന്‍ പറ്റാതിരുന്നത്. രാത്രി തന്നെ പോയി പരാതിപ്പെട്ടിട്ട് പോലീസുകാര്‍ എന്ത് ചെയ്യുവായിരുന്നു? അവന്‍ എന്റെ കുഞ്ഞിനെ കൊന്ന് പോലീസ് സ്റ്റേഷന്റെ മുന്നില്‍ കൊണ്ടിട്ടു. ഈ ഗവണ്‍മെന്റ് എന്തിനാണ് ഇവനെപ്പോലുള്ളവരെ തുറന്ന് വിട്ടിരിക്കുന്നത്? എന്റെ പൊന്നുമോനെ തിരിച്ചുതരുവോ? ഈ കാലന്‍മാരെയൊക്കെ എന്തിനാണ് പുറത്ത് വിടുന്നത് എന്നൊക്കെയാണ് ഷാനിന്റെ അമ്മ ചോദിക്കുന്നത്.
ജോമോന്‍ ആണ് തട്ടിക്കൊണ്ട് പോയതെന്ന് വ്യക്തമായിരുന്നില്ലെന്നാണ് പോലീസ് നേരത്തെ പറഞ്ഞിരുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുലര്‍ച്ചെ ഷാനിനെ കൊന്ന് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ടത്.
ഷാനിന് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി വിവരമില്ല. ഷാനിന്റെ പേരില്‍ കേസുകളുമില്ല. ഇന്‍സ്റ്റഗ്രാമില്‍ സൂര്യനൊത്തുള്ള പടം പോസ്റ്റ് ചെയ്തത് കണ്ടാണ് ജോമോന്‍ ഷാനിനെ ഉന്നമിട്ടതെന്നാണ് അനുമാനം.
രാത്രി 9.3ന് ഗുണ്ട ജോമോന്‍ കെ ജോസ് വിമലഗിരിയിലെ വീട്ടിലെത്തി ഷാന്‍ ബാബു എന്ന 19 കാരനെ നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി. അര്‍രാത്രിയോടെ മകനെ കാണാനില്ലെന്ന പരാതിയുമായി ഷാന്‍ ബാബുവിന്റെ അമ്മ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.