കൊച്ചി: വുമണ്‍ ഇന്‍ സിനിമ കളക്ടീവിന് ( ഡബ്ല്യൂ.സി.സി) അഭിനന്ദനങ്ങളുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുപെണ്‍സൈന്യത്തിന് അഭിവാദ്യങ്ങള്‍ എന്നുപറഞ്ഞുകൊണ്ടാണ് ഹരീഷ് പേരടി കുറിപ്പ് ആരംഭിക്കുന്നത്. ഒരു പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി ഡബ്ല്യൂ.സി.സിയില്‍ ചേരാമായിരുന്നു എന്നും ഹരീഷ് കുറിക്കുന്നു. ആണ്‍ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണെന്നും പെണ്ണായ നിങ്ങള്‍ പോരാടി കയറുമ്പോള്‍ ആണായ ഞങ്ങള്‍ വിറയ്ക്കുന്നതെന്തേയെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ ഇന്ന് വനിതാ കമ്മീഷനെ കണ്ടിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കമ്മീഷന്‍ ഇടപെടണമെന്നുമാണ് ഡബ്ല്യൂ.സി.സി ഉന്നയിച്ച ആവശ്യം. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയിരുന്നത്.
നടിക്ക് നീതി ലഭിക്കാന്‍ മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടുമെന്ന് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ പറഞ്ഞിരുന്നു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് പുറത്തുവരണമെന്നാണ് ആഗ്രഹമെന്നും ഇനി കാത്തിരിക്കാമന്‍ വയ്യെന്നും അംഗങ്ങള്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്ഡറെ പൂര്‍ണ്ണ രൂപം;
പെൺ സൈന്യത്തിന് അഭിവാദ്യങ്ങൾ…ഒരു പെണ്ണായിരുന്നെങ്കിൽ അന്തസ്സായി WCC യിൽ ചേരാമായിരുന്നു എന്ന് തോന്നിപോകുന്ന സന്ദർഭം …ആൺ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്…പെണ്ണായ നിങ്ങൾ പോരാടി കയറുമ്പോൾ ആണായ ഞങ്ങൾ വിറക്കുന്നതെന്തേ?…💪💪💪❤️❤️❤️
Discussion about this post