ആലപ്പുഴ: കൈനകരിയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കൈനകരി സ്വദേശികളായ അപ്പച്ചൻ(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാൻ കാരണമെന്ന ആത്മഹത്യാക്കുറുപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇന്ന് പുലർച്ചെയാണ് സംഭവം. ദമ്പതികൾ തനിച്ചായിരുന്നു താമസം. അയൽവാസികളാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികൾക്ക് ആറ് മക്കളുണ്ട്. ദീർഘനാളുകളായി മക്കൾ ഇവരിൽ നിന്ന് അകന്നാണ് താമസിക്കുന്നത്.
ലീലാമ്മ കിടപ്പുരോഗിയാണ്. അപ്പച്ചൻ അർബുദ രോഗിയും. മുറ്റത്തെ മാവിലാണ് അപ്പച്ചൻ തൂങ്ങിയത്. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും.
Discussion about this post