കൊവിഡ് വ്യാപനം;സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, പൊതുചടങ്ങുകൾക്ക് വിലക്ക്

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ടി.പി.ആർ 20 ന് മുകളിലുള്ള പ്രദേശങ്ങളിൽ പൊതു ചടങ്ങുകളിൽ 50 പേർക്ക് മാത്രമായിരിക്കും അനുമതി. ടി.പി.ആർ മുപ്പതിന് മുകളിലുള്ള പ്രദേശങ്ങളിൽ യാതൊരു വിധത്തിലുള്ള പൊതു പരിപാടികളും അനുവദിക്കില്ല. എല്ലാ മതചടങ്ങുകൾക്കും നിയന്ത്രണം ബാധകമായിരിക്കും.

സംസ്ഥാനത്തെ കോടതികളുടെ പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈനാക്കി. തിങ്കളാഴ്ച മുതൽ കോടതികൾ ഓൺലൈനായാകും പ്രവർത്തിക്കുക. ഏതെങ്കിലും പ്രത്യേകമായ കേസ് കോടതിമുറിയിൽ പരിഗണിക്കേതുണ്ടോ എന്ന് ജഡ്ജിമാർ തീരുമാനിക്കും. ജനങ്ങൾ പ്രവേശിക്കുന്നതും ജീവനക്കാർ വരുന്നതും നിയന്ത്രിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ 11ന് പുനഃപരിശോധിക്കും.

അതേസമയം തിരുവനന്തപുരം ജില്ലയിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. 50ലേറെ പേർ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയിച്ച ഇത്തരം യോഗങ്ങൾ ഉണ്ടെങ്കിൽ സംഘാടകർ അത് മാറ്റിവെക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാകളക്ടർ അറിയിച്ചു.

 

Exit mobile version