നിരാശയോടെ മുഖം മറച്ച് വെറുതെയിരിക്കില്ല, അതിജീവിത നീതി തേടി പൊതുമധ്യത്തിലേക്ക് ഇറങ്ങും

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരാതി നല്‍കിയ കന്യാസ്ത്രീ നീതി തേടി പൊതുമധ്യത്തിലേക്ക് ഇറങ്ങുന്നു. ബലാത്സംഗക്കേസിലെ അതിജീവിത പൊതുസമൂഹത്തിലിറങ്ങുമെന്ന് സേവ് അവര്‍ സിസ്റ്റേഴ്സ് പ്രതിനിധിയായ ഫാ. അഗസ്റ്റിന്‍ വട്ടോളി ആണ് വെളിപ്പെടുത്തിയത്.

വളരെ തകര്‍ന്ന അവസ്ഥയിലാണ് അതിജീവിതയുള്ളതെന്നും എന്നാല്‍ അവര്‍ ഉറച്ച തീരുമാനത്തിലാണെന്ന് വ്യക്തമായതായും ഫാദര്‍ വട്ടോളി കൂട്ടിച്ചേര്‍ത്തു. അതിജീവിതയായ സിസ്റ്റര്‍ ഉടന്‍ തന്നെ മാധ്യമങ്ങളെ കാണും പൊതുസമൂഹത്തോട് സംസാരിക്കും. മുഖം മറയ്ക്കാതെ സമൂഹത്തോട് പ്രതികരിക്കും. ഇക്കാര്യം സിസ്റ്റര്‍ തന്നെ വ്യക്തമാക്കുമെന്നും ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.

അതിജീവിതയെ ഇന്ന് സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. നിരാശയോടെ മുഖം മറച്ച് വെറുതെയിരിക്കില്ല. പൊതുസമൂഹത്തോട് എല്ലാം വെളിപ്പെടുത്തുമെന്നും ഫാ. അഗസ്റ്റിന്‍ പ്രതികരിച്ചു.

Read Also:അഞ്ച് വര്‍ഷമായി കിടപ്പ് രോഗി: കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസെടുത്ത ശേഷം 55 കാരന്‍ നടന്നു, സംസാരശേഷിയും തിരിച്ചുകിട്ടി; അത്ഭുത രക്ഷയെ പഠിയ്ക്കാന്‍ മെഡിക്കല്‍ സംഘം

ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്.

2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കോട്ടയം അഡീഷണന്‍ സെഷന്‍ കോടതി വിധി പുറപ്പെടുവിച്ചത്.

ജഡ്ജി ജി ഗോപകുമാര്‍ ഒറ്റവരിയില്‍ വിധി പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണു ഹാജരായത്.

Exit mobile version