കോട്ടയം: കന്യാസ്ത്രീയെ13ഓളം തവണ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിൽ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയോട് രൂക്ഷമായി പ്രതികരിച്ച് സിസ്റ്റർ ലൂസി കളപ്പുര കോടതി മുറിക്കുളളിൽവച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം! എന്നാണ് സിസ്റ്റർ വിധിയെ വിശേഷിപ്പിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു സിസ്റ്ററുടെ പ്രതികരണം.
ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കുറ്റക്കാരനല്ലെന്നാണ് ഇന്ന് കോടതി വിധി പ്രഖ്യാപിച്ചത്. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.
വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.
Also Read-കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ
നീതിക്ക് വേണ്ടി കന്യാസ്ത്രീകൾ ആഴ്ചകൾ നീണ്ട സമരം നടത്തിയതോടെയാണ് കേസിൽ അറസ്റ്റും വിചാരണയുമുണ്ടായത്. കന്യാസ്ത്രീകളുടെ തെരുവിലിറങ്ങിയുള്ള സമരവും 105 ദിവസത്തെ രഹസ്യവിചാരണയിലൂടെയുള്ള വിസ്താരവും നടന്നെങ്കിലും ബലാത്സംഗത്തെ അതിജീവിച്ച കന്യാസ്ത്രീക്ക് നീതി ഇനിയും അകലെയാണ്.
Discussion about this post