കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടൻ ദിലീപിന്റെ വീട്ടിൽ നടത്തിയ റെയ്ഡ് നിർണായകം. ദിലീപിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത പെൻഡ്രൈവുകളും ഹാർഡ് ഡിസ്കുകളും ഫോണും ഉൾപ്പടെയുള്ളവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തണമെന്ന് നടൻ ദിലീപും കൂട്ടരും 2017 നവംബർ 15-ന് പത്മസരോവരത്തിൽ ഗൂഢാലോചന നടത്തിയെന്ന ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥആനത്തിലാണ് ക്രൈംബ്രാഞ്ച് വീട്ടിൽ റെയ്ഡ് നടത്തിയത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുമ്പോൾ ദിലീപിന്റെ കൈവശമുണ്ടായിരുന്നെന്ന് ആരോപിക്കപ്പെടുന്ന തോക്കും അന്വേഷണസംഘം തിരഞ്ഞിരുന്നു. എന്നാൽ, റെയ്ഡിൽ തോക്ക് കണ്ടെടുക്കാനായില്ല. ദിലീപിന്റെപേരിൽ തോക്കിന് ലൈസൻസില്ലെന്നാണ് വിവരം.
Also Read-ഞങ്ങൾ ആരോഗ്യത്തോടെയിരിക്കുന്നു; പ്രചരിക്കുന്നതെല്ലാം കെട്ടുകഥകൾ മാത്രം: ഭാമ
അതേസമയം, ദിലീപിന്റെ കൈയ്യിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങളുണ്ടെങ്കിൽ ഡിലീറ്റ് ചെയ്തിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഹാർഡ് ഡിസ്കുകളുടെയും പെൻഡ്രൈവുകളുടെയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവ വീണ്ടെടുക്കാനാകും.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് വീടുകളിലും സ്ഥാപനത്തിലും റെയ്ഡ് നടന്നത്. സുപ്രധാനതെളിവുകൾ ലഭിച്ചാൽ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ചും മുന്നോട്ടുവന്നേക്കും.
കോടതിയുടെ അനുമതിയോടെയാണ് റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്തസംഘം റെയ്ഡിനെത്തിയത്. സൈബർ വിദഗ്ധരും ഒപ്പമുണ്ടായിരുന്നു. അടഞ്ഞുകിടന്ന വീട്ടിൽ അന്വേഷണസംഘം ഗേറ്റും മതിലും ചാടിക്കടന്നാണ് അകത്തുകയറിയത്. പിന്നീട് ദിലീപിന്റെ സഹോദരിയെ വിളിച്ചുവരുത്തിയാണ് വീട് തുറന്നത്.
ഇതിനിടെ ദിലീപിന്റെ അഭിഭാഷകനും പിന്നാലെ ദിലീപും എത്തി.ദ ിലീപിന്റെ മൊബൈൽഫോൺ വേണമെന്ന് ക്രൈബ്രാഞ്ച് സംഘം ആവശ്യപ്പെട്ടപ്പോൾ രേഖാമൂലം അറിയിക്കണമെന്ന് അഭിഭാഷകർ അറിയിച്ചു. ഈ കാര്യം എഴുതിനൽകിയാണ് ഫോൺ ഏറ്റെടുത്തത്. സിംകാർഡുകൾ ദിലീപിന് തിരികെക്കൊടുത്തിട്ടുണ്ട്.
Discussion about this post