നടൻ ദിലീപിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പ് വിവാദത്തിൽ കലാശിച്ചതോടെ നിരുപാധികം മാപ്പ് പറഞ്ഞ് സംവിധാകൻ ഒമർ ലുലു. തന്റെ പോസ്റ്റിനും കമ്മന്റുകൾക്കും പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള വ്യാഖ്യാനങ്ങൾ ആണ് നടക്കുന്നതെന്ന് സംവിധായകൻ കുറിച്ചു. ദിലീപ് എന്ന നടനെ ഇഷ്ടമാണെന്നാണ് പറഞ്ഞതെന്നും വ്യക്തിയെ അല്ലെന്നും ഒമർ ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ഹൃദയത്തിൽ തട്ടി മാപ്പ് പറയുന്നുവെന്നും ഒമർ ലുലു കൂട്ടിച്ചേർത്തു. നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിനെ നടനെന്ന രീതിയിൽ ഇഷ്ടമാണെന്നും ഡേറ്റ് കിട്ടിയാൽ തീർച്ചയായും സിനിമ ചെയ്യുമെന്നുമായിരുന്നു ഒമർ ലുലു പറഞ്ഞത്. കുറിപ്പ് വിവാദത്തിലായതോടെ പോസ്റ്റ് ഒമർ ലുലു നീക്കം ചെയ്തിരുന്നു. എന്നാൽ കുറിപ്പിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. വൻ പ്രതിഷേധമാണ് ഒമർ ലുലുവിനെതിരെ ഉയർന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റും കമ്മന്റും ഞാന്‍ പോലും പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള വ്യാഖ്യാനങ്ങൾ ആണ് നടക്കുന്നത്.
1)ദിലീപ് എന്ന നടനെ ഇഷ്ടമാണ് (വ്യക്തി എന്ന് ഞാന്‍ പറഞ്ഞട്ടില്ലാ ദിലീപ് എന്ന വ്യക്തിയേ എനിക്ക് അറിയില്ല)
2)ഒരിക്കലും നടന്നു എന്ന് പറയുന്ന കാര്യത്തെ നിസ്സാരവൽക്കരിച്ചിട്ട് ഇല്ലാ മനുഷ്യൻ അല്ലേ തെറ്റ് പറ്റാം. തെറ്റ് വലുതായാലും ചെറുതായാലും തെറ്റ് തെറ്റ് തന്നെ അത് കൊണ്ട് “സത്യം ജയിക്കട്ടെ”.
3) കമ്മന്റിൽ ക്ളിപ്പ് കാണിലേ എന്ന് ഞാന്‍ചോദിച്ചത് ക്ളിപ്പ് തപ്പി പോകുന്ന മലയാളിയുടെ സദാചാര ബോധത്തിന് എതിരെയാണ്.
നമ്മുടെ വേണ്ടപ്പെട്ടവർ വേദനിക്കുന്ന ദൃശ്യം നമ്മൾ കാണാൻ നിൽക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ഹൃദയത്തിൽ തട്ടി മാപ്പ് 🙏.
#സത്യംജയിക്കട്ടെ❣️
ഒമര്‍ ലുലു നേരത്തെ പങ്കിട്ട പോസ്റ്റ്
ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ സിനിമ ചെയ്യും.അയാള്‍ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവര്ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യന്മാര് അല്ലേ തെറ്റ് സംഭവിക്കാന്‍ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ അറിയു അതുകൊണ്ട് ”സത്യം ജയിക്കട്ടെ”.
Discussion about this post