കൊച്ചി: പിന്നിട്ട കാലത്തിന്റെ ഓര്‍മകള്‍ ഒന്നുമില്ലാതെ എങ്കക്കാട്ടെ ‘ഓര്മ’യില്‍ നിന്ന് പടിയിറങ്ങി കെപിഎസി ലളിത. ഇനി മകന് സിദ്ധാര്‍ഥിനൊപ്പം തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലാണ് താമസം.
എറണാകുളത്തെ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ രണ്ടുമാസം മുമ്പാണ് എങ്കക്കാട്ടെ വീട്ടിലേക്ക് കെപിഎസി ലളിതയെ കൊണ്ടുവന്നത്. വീട്ടിലേയ്ക്ക് പോകണമെന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതോടെയായിരുന്നു ഇവിടേയ്ക്ക് എത്തിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നടിയുടെ ആരോഗ്യം മോശമാകുകയും സംസാരിക്കാനും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലായി.
മകന് സിദ്ധാര്‍ഥും ഭാര്യയും മുംബൈയില്‍ നിന്നെത്തിയ മകള്‍ ശ്രീക്കുട്ടിയും അടുത്ത ബന്ധുക്കളും ഈ ദിവസങ്ങളില്‍ ലളിതയ്ക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കരള്‍ രോഗം മൂലം ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ മാറ്റിവയ്ക്കേണ്ടതിനാല്‍ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
നാല് തവണയും തോറ്റു, അഞ്ചാം തവണ 11ാം റാങ്കോടെ ഐഎഎസ്; സ്വപ്നം യാഥാര്‍ഥ്യമാക്കി നൂപുര്‍
ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെപിഎസി ലളിത. സീരിയലടക്കമുള്ളവയില്‍ അഭിനയിച്ചുവരികയായിരുന്നു. ബുധനാഴ്ച രാത്രി ‘ഓര്മ’യില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ഒന്നും ഓര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു താരം.
നാടകരംഗത്തിലൂടെയാണ് കെപിഎസി ലളിത ആദ്യം കലാലോകത്ത് എത്തിയത്. തുടര്‍ന്ന് വെള്ളിത്തിരയില്‍ എത്തിയ കെപിഎസി ലളിത മലയാള സിനിമയുടെ അവിഭാജ്യഘടകമായി പെട്ടെന്ന് മാറിയത്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് രണ്ട് തവണ കെപിഎസി ലളിത സ്വന്തമാക്കിയിട്ടുണ്ട്. 1975, 1978, 1990, 1991 വര്‍ഷങ്ങളില്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും കെപിഎസി ലളിത സ്വന്തമാക്കി.
Discussion about this post