മാട്ടൂൽ: കളിക്കുന്നതിനിടെ അക്വേറിയം ദേഹത്തേയ്ക്ക് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. നോർത്ത് കക്കാടൻചാലിലാണ് സംഭവം. മാട്ടൂൽ കക്കാടൻചാലിലെ കെ. അബ്ദുൾ കരീമിന്റെയും മൻസൂറയുടെയും മകൻ മാസിൻ ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി എട്ടോടെയാണ് അപകടം നടന്നത്. വീടിനുള്ളിൽ മേശയുടെ മേൽ വെച്ചിരുന്ന അക്വേറിയം കുട്ടി പിടിച്ചുവലിക്കുകയായിരുന്നു. പിന്നാലെ മാസിന്റെ ദേഹത്തേയ്ക്ക് അക്വേറിയം വീഴുകയായിരുന്നു.
അപകടത്തിൽ സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിൽ. സഹോദരങ്ങൾ: റഹിയാൻ, മർവ.
Discussion about this post