കാനനവാസനെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങി പ്രശസ്ത ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍. നാലാം തവണയാണ് അദ്ദേഹം സന്നിധാനത്ത് എത്തുന്നത്. ഇന്ന് രാവിലെയാണ് ശബരിമല ദര്‍ശനം നടത്തിയത്.
കൊച്ചിയില്‍ നിന്നും താരം ഹെലികോപ്ടര്‍ മാര്‍ഗ്ഗം ഇന്ന് രാവിലെ 9 മണിയോടെ ഇരുമുടിക്കെട്ടുമായി നിലയ്ക്കലില്‍ എത്തി. അവിടെ നിന്ന് പതിനൊന്നരയോടെയാണ് പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തിയത്.
ദര്‍ശനത്തിന് ശേഷം തന്ത്രി, മേല്‍ശാന്തി എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു. തുടര്‍ന്ന് മാളികപ്പുറം നടയിലടക്കം ദര്‍ശനം നടത്തി വഴിപാടുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് മലയിറങ്ങിയത്.
Read Also: കേരളത്തിന്റെ മരുമകനാകാന്‍ പോര്‍ച്ചുഗീസുകാരന്‍: തനി ‘മലയാളിയായി റിച്ചി’ അനീറ്റയ്ക്ക് മിന്നുകെട്ടും
രാജമൗലി സംവിധാനം ചെയ്ത രുധിരം രണം രൗദ്രം, സഞ്ജയ്മാ ലീല ഭന്‍സാലിയുടെ ഗംഗുഭായ് കഠിയാവാഡി എന്നിവയാണ് അദ്ദേഹത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ചിത്രങ്ങളുടേയും റിലീസ് നിലവില്‍ മാറ്റിവെച്ചിരിക്കുകയാണ്. അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തിലെത്തുന്ന റണ്‍വേ 34-ന്റെ സംവിധായകനും അജയ് ദേവ്ഗണ്‍ തന്നെയാണ്.
Discussion about this post