നടിയെ ആക്രമിച്ച സംഭവം അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ താനാണ് ആക്രമണത്തിന് ഇരയായതെന്ന് വെളിപ്പെടുത്തി നടി രംഗത്ത് വന്നതോടെ പുതിയ ചര്‍ച്ചകള്‍ക്കാണ് മലയാള സിനിമാ മേഖലയില്‍ തുടക്കമായത്. മുന്‍നിര താരങ്ങളും യുവതാരങ്ങളുമായി സിനിമാ മേഖല ഒന്നടങ്കം നടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് സിനിമാ മേഖലയെ ഒന്നടങ്കം വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
സൂപ്പര്‍ താരങ്ങളടക്കം ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ നടിക്കൊപ്പം നിന്ന ചില നടികള്‍ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു, ഇവര്‍ കൂറ് മാറിയതിനെതിരെ ഒരു സിനിമാക്കാരനും അപലപിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ലെന്ന് പണ്ഡിറ്റ് കുറിച്ചു. രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍ എന്നും അദ്ദേഹം തുറന്നടിക്കുന്നുണ്ട്.
ചില പണ്ടത്തെ പ്രതികാരം തീര്‍ക്കുക എന്നീ കലാപരിപാടിയാണ് പലരും ചെയ്യുന്നത്. ചിലര്‍ പ്രഹസനങ്ങള്‍ നടത്തി ഈയ്യിടെ മുതലക്കണ്ണീര്‍ ഒഴുക്കുന്നുമുണ്ട്. ഈ വിഷയം അഞ്ചു വര്‍ഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നുവെന്നും പരിഹാസ രൂപേണ പണ്ഡിറ്റ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പണ്ഡിറ്റിന്റെ നിലപാട് ..
പ്രമുഖ നടി ആക്രമിക്കപ്പെട്ടു അഞ്ചു വര്ഷം കഴിയുന്നു . അന്ന് മുതൽ ഈ നിമിഷം വരെ നടിയോടോപ്പോം , അവർക്കു എത്രയും പെട്ടെന്ന് നീതി കിട്ടണം എന്നും യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് ഞാൻ എടുത്തത് . ഉടനെ കോടതി വിധി പ്രതീക്ഷിക്കുന്നു .
ഈ കാലയളവിൽ അവരോടോപ്പോം നിന്നിരുന്ന പല നടി-നടന്മാർ കൂറുമാറി, സാക്ഷികൾ ഒരുപാട് കൂറുമാറി , ഒപ്പം എന്ന് പറഞ്ഞ് നിന്ന പ്രോസിക്യൂട്ടർ വരെ രാജിവെച്ച് പോവുക ആണ്.. കഷ്ടം … നടി- നടന്മാർ കൂറ് മാറിയതിനു എതിരെ ഒരു സിനിമാക്കാരനും അപലപിച്ചില്ല , ആരും അവർക്കെതിരെ പ്രതികരിച്ചില്ല .
രാഷ്ട്രീയക്കാരെക്കാൾ കഷ്ടമാണ് സിനിമാക്കാർ . കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവർത്തകക്ക് നീതി കിട്ടുവാൻ അവർ എന്ത് ചെയ്തു ?
ആർജവമുള്ള സിനിമാക്കാർ ആയിരുന്നെങ്കിൽ പണ്ടേ അവർക്ക് നീതി ലഭിച്ചേനെ. എന്നാൽ അസൂയയും കുശുമ്പും, മത്സരവും,
ചില പണ്ടത്തെ പ്രതികാരം തീർക്കുക എന്നീ കലാപരിപാടിയാണ് പലരും ചെയ്യുന്നത്.
ചിലർ പ്രഹസനങ്ങൾ നടത്തി ഈയ്യിടെ മുതലക്കണ്ണീർ ഒഴുക്കുന്നുമുണ്ട് . ഈ വിഷയം അഞ്ചു വർഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു .
(ചിലർ ഇരയുടെ കൂടെ, ചിലർ വേട്ടക്കാരന് വേണ്ടി പ്രാർത്ഥിച്ച് കൂടെ , ചിലർ
പൾസർ സുനിക്കൊപ്പം . അവന്റെ കൂടെയും ?….)
(വാൽകഷ്ണം .. ഇരയെന്നു മറ്റുള്ളവർ പറഞ്ഞു…. എന്നാൽ താൻ ഇരയല്ല ധീരയാണ് എന്ന് ആ നടി ഈ അഞ്ചു വര്ഷം കൊണ്ട് തെളിയിച്ചു…. Good , great..)
Pl comment by Santhosh Pandit (എടുക്കുമ്പോൾ ഒന്ന് , തൊടുക്കുമ്പോൾ നൂറു , തറക്കുമ്പോൾ ആയിരം … ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .പണ്ഡിറ്റിനെ പോലെ ആരും ഇല്ല )