കോട്ടയം: ആത്മാഭിമാനമുള്ളതും, ആര്‍ത്തവം അശുദ്ധിയല്ലെന്ന മനസിലാക്കുന്ന സ്ത്രീകളും വനിതാ മതിലില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുവാന്‍ അനുവദിക്കില്ല അതിനുള്ള നടപടികളാണ് പോലീസ് ഇതുവരെ കൈകൊണ്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദു പാര്‍ലമെന്റ് സമുദായ സംഘടനാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ് തീര്‍ത്തും വ്യക്തമാക്കിയിരുന്നു. തിരക്കുള്ളപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ല. വരും ദിവസങ്ങളില്‍ യുവതികളെത്തിയാല്‍ സ്ഥിതി ഗുരുതരമാവുമെന്നും സന്നിധാനത്തെ ഉദ്യോഗസ്ഥര്‍ ഡിജി പിക്ക് റിപ്പാര്‍ട്ടും നല്‍കിയിട്ടുണ്ട്.
Discussion about this post