ജോലിയോടൊപ്പം യുപിഎസ്സി സിവിൽ സർവീസസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത് പലപ്പോഴും ബാലികേറാ മലയായി തോന്നാം. പ്രത്യേകിച്ച് തിരക്കേറെയുള്ള ഐ.ടി പ്രൊഫഷണലുകൾക്ക്. എന്നാൽ കൃത്യമായ പ്ലാനും ശരിയായ മാർഗദർശിയും ഉണ്ടെങ്കിൽ എത്ര തിരക്കിലാണെങ്കിലും സിവിൽ സർവീസ് എന്ന സ്വപ്നം ആർക്കും സാധ്യമാണ്.
‘കരിയറിനോടൊപ്പം തന്നെ യുപിഎസ്സി പരീക്ഷയെ എങ്ങനെ മറികടക്കാം’- എന്ന ഐലേൺ ഐഎഎസ് അക്കാദമി സംഘടിപ്പിക്കുന്ന ശിൽപശാല നിങ്ങളുടെ സിവിൽ സർവീസസ് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ വഴികാണിക്കും.
പഠനത്തിനായി പരിമിതമായ സമയം ലഭിക്കുന്നവരുടെ സിവിൽ സർവീസസ് സമീപനം സാധാരണ ഉദ്യോഗാർത്ഥിയെ അപേക്ഷിച്ച് വ്യത്യസ്തമായിരിക്കും. ഐഎഎസ് ഓഫീസറാകാൻ ഇപ്പോഴും സ്വപ്നം കാണുന്ന, എന്നാൽ ലക്ഷ്യത്തിലെത്താനുള്ള മാർഗത്തെ സംബന്ധിച്ച് ആശങ്കയുള്ള എല്ലാ ഐടി പ്രൊഫഷണലുകൾക്കും ഈ ശിൽപശാല ഒരു ഗെയിം ചേഞ്ചർ ആയിരിക്കും.
ജോലി നഷ്ടപ്പെടുത്താതെ തന്നെ കൃത്യമായ ലക്ഷ്യത്തോടെ തയ്യാറെടുപ്പ് നടത്തിയാൽ കരിയറിനൊപ്പം ഐഎഎസ് പദവിയും സ്വന്തമാക്കാമെന്ന് ഒഐലേൺ ഐഎഎസ് അക്കാദമി ഉറപ്പുനൽകുന്നു.
പ്രത്യേകമായി ഐടി പ്രൊഫഷണലുകൾക്കായി തയ്യാറാക്കിയിരിക്കുന്നതാണ് ഈ വർക്ക്ഷോപ്പ്. സൂം സെഷനിലൂടെയുള്ള ശിൽപശാല ജനുവരി 15ാം തീയതി രാവില 10 മണിക്ക് ആരംഭിക്കും.
ശിൽപശാലയിൽ പങ്കെടുക്കാനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം:
ശിൽപശാലയുടെ പ്രധാന ഹൈലൈറ്റുകൾ:
1. പരീക്ഷയുടെയും പരീക്ഷാ നടത്തിപ്പിനെയും സംബന്ധിച്ചുള്ള ആമുഖം
2. പരീക്ഷാ സിലബസിലേക്കുള്ള ആമുഖം – എന്താണ് പഠിക്കേണ്ടത്, അതിലും പ്രധാനമായി എന്താണ് പഠിക്കരുതാത്തത്?
3. ദിവസവും രണ്ടുമണിക്കൂർ മാത്രം ചെലവിട്ട് യുപിഎസ് സിക്കായി എങ്ങനെ തയ്യാറെടുക്കാം.
4. ചെലവഴിക്കുന്ന സമയത്തിന് അനുസരിച്ച് പരമാവധി നേട്ടം എങ്ങനെ സ്വന്തമാക്കാം.
5. പഠന രീതിയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കാം.
6.സമകാലിക വിഷയങ്ങളിൽ പിടിമുറുക്കാൻ വിശദമായ കുറിപ്പുകളൊന്നും ഉണ്ടാക്കാതെ തന്നെ എങ്ങനെ ഫലപ്രദമായി പത്രം വായിക്കാം?
7. തിരക്കേറിയ ജോലി സമയത്തിനും ഒഴിവാക്കാനാകാത്ത ജോലി സമ്മർദ്ദത്തിനും ഇടയിൽ എങ്ങനെ യുപിഎസ്സി തയ്യാറെടുപ്പിൽ സ്ഥിരത പുലർത്താം?
8. യുപിഎസ്സി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സംശയങ്ങളും പരിഹരിക്കുന്നതിനുള്ള ഇന്ററാക്ടീവ് സെഷൻ.
ശിൽപശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെടാം:
ഫോൺ: 8089166792
Discussion about this post