തിരുവനന്തപുരം: തിരുവനന്തപുരം വെള്ളായണിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചു. ക്രിസ്തുമസ് ദിനത്തില്‍ രണ്ട് ജീവനുകളാണ് നടുറോഡില്‍ പൊലിഞ്ഞത്. ബൈക്കില്‍ യാത്രചെയ്തിരുന്ന ജയശീലന്‍(25), ശരത്ചന്ദ്രന്(22) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടു പേരും കന്യാകുമാരി സ്വദേശികളാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ക്രിസ്തുമസ് ദിനത്തില്‍ കന്യാകുമാരിയില്‍ നിന്നും പൊന്മുടി സന്ദര്‍ശിക്കാനാണ് യുവാക്കള്‍ എത്തിയതെന്നാണ് വിവരം.
ജയശീലന്‍ കഴക്കൂട്ടം അല്‍സാജ് കണ്വെന്ഷന് സെന്ററിലെ ജീവനക്കാരനാണ്. സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന ശരത്ചന്ദ്രന് അവധിക്കായി നാട്ടിലെത്തിയതാണ്
Discussion about this post