ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സിനിമാ ലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്. പ്രമുഖരായ പലതാരങ്ങളും നടിയുടെ കുറിപ്പ് പങ്കുവെച്ച് പിന്തുണ അറിയിച്ചിരുന്നു. യുവതാരങ്ങളായ പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരാണ് ആദ്യം പിന്തുണ അറിയിച്ചത്.
പിന്നാലെ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ദുൽഖർ സൽമാൻ, മഞ്ജു വാര്യർ, ആഷിഖ് അബു, അന്നാ ബെൻ, പാർവതി, റിമ കല്ലിങ്കൽ, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരവധി താരങ്ങൾ പിന്തുണ നൽകി. ഒടുവിൽ വിഷയത്തിൽ മൗനം വെടിഞ്ഞ് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും.
തുടക്കം മുതൽ വിഷയത്തിൽ പരസ്യ പ്രതികരണം നടത്താതിരുന്നതിരുന്ന താരങ്ങളാണ് ഇപ്പോൾ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഇരുവരും പിന്തുണ പ്രഖ്യാപിച്ചത്.
‘നിനക്കൊപ്പം’ എന്ന് മമ്മൂട്ടിയും ‘ബഹുമാനം’ എന്ന് മോഹൻലാലും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പിന്തുണയറിയിച്ചു.
ഇന്‍സ്റ്റഗ്രാം പോസ്റ്റ്;
‘ ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല, ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര’
5 വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടിട്ടുണ്ട്.
കൊവിഡ് സ്ഥിരീകരിച്ച 13കാരൻ മകനെ കാറിന്റെ ഡിക്കിയിൽ അടച്ചു; അധ്യാപികയായ 41കാരി അറസ്റ്റിൽ
എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.
നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. കൂടെ നില്ക്കുന്ന എല്ലാവരുടേയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.
Discussion about this post