മിന്നല്‍ മുരളിയെ പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റി കഴിഞ്ഞു. ലോകം മൊത്തം മിന്നല്‍ മുരളി നിറഞ്ഞു നില്‍ക്കവെ കിടുക്കാച്ചി പരസ്യം പുറത്തിറക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. മിന്നല്‍ വേഗത്തില്‍ പോകുന്ന വാഹനങ്ങളെയും ആളുകളെയും പിടികൂടുമെന്ന മുന്നറിയിപ്പാണ് സൂപ്പര്‍ ഹീറോയുടെ പ്രമേയത്തില്‍ വകുപ്പ് പരസ്യമിറക്കിയിരിക്കുന്നത്. മിന്നല്‍ മുരളിയുടെ കോസ്റ്റ്യൂം അണിഞ്ഞ് ടൊവിനോ തന്നെയാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്.
നടി ശോഭനയ്ക്ക് കൊവിഡ്; സ്ഥിരീകരിച്ചത് ഒമിക്രോണ്‍!
ഒപ്പം പോലീസ് ഉദ്യോഗസ്ഥരും പരസ്യത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. പരിധിയില്‍ കൂടുതല്‍ വേഗത്തില്‍ പോകുന്നവരെ കണ്ടെത്താനുള്ള ഉപകരണവും ഉണ്ട്. ഇത് ഉപയോഗിച്ചാണ് നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നത്. അത്തരത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് റിയല്‍ ഹീറോസ് ഗോ സ്ലോ എന്ന ഒരു ടീഷര്‍ട്ടു നല്‍കും.
ടൊവിനോ തോമസും ബേസില്‍ ജോസഫും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തിനുമായി കാത്തിരിക്കുകയാണ് പ്രേക്ഷകരും. ചിത്രം നെറ്റ്ഫ്ളിക്സിലൂടെയാണ് റിലീസ് ചെയ്തത്.
Discussion about this post