കലവൂര്‍: മൂന്നിടത്തുനിന്നും 12 ലോട്ടറിയെടുത്ത കയര്‍ ഫാക്ടറി തൊഴിലാളിയ്ക്ക് ഭാഗ്യദേവതയുടെ കടാക്ഷം. മണ്ണഞ്ചേരി പഞ്ചായത്ത് 12 -ാം വാര്‍ഡ് വടക്കനാര്യാട് കിഴക്കേ വെളിയില്‍ കുട്ടപ്പ (56)നാണ് കാരുണ്യ പ്ലസിന്റെ ഒന്നാംസമ്മാനം ലഭിച്ചത്
കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമായ 80 ലക്ഷമാണ് കുട്ടപ്പനെ തേടിയെത്തിയത്. രണ്ടു മാസമായി തൊഴില്ലാതെ വിഷമിക്കുകയായിരുന്നു കുട്ടപ്പന്. 18 വര്‍ഷമായി കയര്‍ ഫാക്ടറി മേഖലയിലെ തൊഴിലാളിയാണ് ഇദ്ദേഹം.
കുട്ടപ്പന് സ്ഥിരമായി ഭാഗ്യക്കുറി എടുക്കുന്നയാളാണ്. മൂന്ന് സ്ഥലത്ത് നിന്ന് കാരുണ്യയുടെ പന്ത്രണ്ട് ടിക്കറ്റാണ് കുട്ടപ്പന് എടുത്തിരുന്നത്. അതില്‍ കോമളപുരത്തെ രാജുവില്‍ നിന്ന് വാങ്ങിയ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. കട ബാധ്യതകള്‍ തീര്‍ത്ത് വീട് പണിയണമെന്നാണ് ആഗ്രഹമെന്ന് കുട്ടപ്പന് പറയുന്നു. ലീലയാണ് കുട്ടപ്പന്റെ ഭാര്യ. മക്കള്‍: ഉല്ലാസ്, ഉമേഷ്.
Discussion about this post