തിരുവനന്തപുരം: പ്രായമായാല്‍ ഏത് മാതാപിതാക്കളും മക്കള്‍ക്ക് ഭാരമാകുന്ന കാഴ്ചയാണ് കാണുന്നത്. പിന്നെ അവരെ എങ്ങനെയെങ്കിലും പുറംന്തള്ളണമെന്ന് മാത്രമാണ് ആവശ്യം. ഇനി അത്തരക്കാര്‍ക്കും പിടിമുറുക്കുകയാണ് അധികൃതര്‍.
വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകരിന്റെ തീരുമാനം. കണ്ണൂര്‍ സ്വദേശി ഫാറൂഖ് ഇരിക്കൂര്‍ മന്ത്രി കെകെ ഷൈലജയ്ക്ക് നല്കിയ നിവേദനത്തിന്മേലാണ് ഉടന്‍ നടപടി.
ഉപേക്ഷിക്കപെട്ടവരുടെ സംരക്ഷണത്തിനാവശ്യമായ തുക മകളില്‍ നിന്ന് ഈടാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. വൃദ്ധസദനങ്ങളില്‍ കഴിയുന്ന മാതാപിതാക്കളുടെ ബന്ധുക്കളെ ഉടനെ കണ്ടത്തണമെന്നും ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്തെ സര്‍ക്കാര്‍ വൃദ്ധസദനങ്ങളില്‍ മക്കളുള്ളവര്‍ക്ക് പ്രവേശനം നല്‍കരുത് എന്ന നിബന്ധന ഉണ്ടെങ്കിലും ഇവിടെ പ്രവേശിപ്പിക്കുന്ന ഭൂരിഭാഗം പേരും മക്കളുള്ളവരാണ്. ഈ അവസ്ഥ മാറ്റുകയാണ് ഉത്തരവിന്റെ ലക്ഷ്യം.
Discussion about this post