തിരുവനന്തപുരം: കാസർകോട് മുതൽ തിരുവനന്തപുരം വരെ വരാനിരിക്കുന്ന ഹൈസ്പീഡ് റെയിൽ സർവീസ് പദ്ധതിയായ സിൽവർ ലൈനിനെ പരിഹസിച്ച് നടൻ ശ്രീനിവാസൻ. സംസ്ഥാനത്ത് സിൽവർലൈൻ വന്നില്ലെങ്കിൽ ആരും മരിച്ചുപോകില്ലെന്ന് ശ്രീനിവാസൻ പ്രതികരിച്ചു,
ജനങ്ങളുടെ അടിസ്ഥാനസൗകര്യവികസനം കഴിഞ്ഞിട്ടുവേണം സിൽവർ ലൈൻ പദ്ധതിയെന്നും സിൽവർ ലൈനിന്റെ പേരിൽ വലിയ ബാധ്യത വരുത്തിവയ്ക്കുന്നത് സംസ്ഥാനത്തെ ഭാവി വികസനപ്രവർത്തനത്തിനൊന്നും പണം കടം കിട്ടാത്ത സ്ഥിതിയുണ്ടാക്കുമെന്നും ശ്രീനിവാസൻ വിമർശിച്ചു.
ഇതര രാഷ്ട്രീയ പാർട്ടികൾക്കും പദ്ധതിയിൽ നേട്ടം ലഭിച്ചിരുന്നെങ്കിൽ പ്രതിഷേധം ഉണ്ടാകുമായിരുന്നില്ലെന്നും ശ്രീനിവാസൻ പരിഹസിച്ചു.