തിരുവനന്തപുരം: സംസ്ഥാനത്ത് പിടിമുറുക്കി ഓണ്‍ലൈന്‍ തട്ടിപ്പ് വീരന്മാര്. കഴിഞ്ഞ ദിവസം പ്രതിരോധ വക്താവ് ധന്യ സനല്‍ ഐഐഎസിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും ഒടിപി നമ്പര്‍ പോലുമില്ലാതെ കള്ളന്മാര് തട്ടിയെടുത്തത് 33,000 രൂപയാണ്.
തട്ടിപ്പുകാര്‍ ഗോപ്രോ ക്യാമറ വെബ്സൈറ്റില്‍ നിന്ന് 480 ഡോളറിന്റെ ഇടപാട് നടത്തിയിട്ടുണ്ട്. അതേസമയം ഇടപാട് നടന്നതായി മൊബൈലില്‍ സന്ദേശം ലഭിച്ചെങ്കിലും രാത്രിയായതിനാല്‍ ധന്യ ശ്രദ്ധിച്ചില്ല. ഇതിനു ശേഷവും എന്‍സിഎച്ച്ആര്‍ സൈറ്റിലേക്ക് 100 രൂപയുടെ ഇടപാട് നടത്താനും തട്ടിപ്പുകാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന് ഒടിപി ആവശ്യമാതിനാല് ഇടപാട് റദ്ദായി. സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ് പണം നഷ്ടമായത്. ഇടപാട് നടന്നതായി ബാങ്ക് സ്ഥിരീകരിച്ചു.
Discussion about this post