പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. പ്രായം എഴുപത് പിന്നിട്ടെങ്കിലും ചര്‍മ്മത്തിന് നിത്യയൗവ്വനം തന്നെയാണ്.
പ്രിയതാരം സിനിമാ ക്യാമറയ്ക്ക് മുന്നില്‍ എത്തിയിട്ട് അമ്പത് വര്‍ഷങ്ങളും പിന്നിട്ടു കഴിഞ്ഞു. ഇപ്പോഴിതാ താരത്തിന്റെ കോളേജ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോയാണ് വൈറലായിരിക്കുന്നത്.
മഹാരാജാസ് കോളേജില്‍ നടന്ന റീ യൂണിയനിടെ എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. ‘സ്റ്റാഫ് റൂമില്‍ കേറി വന്ന സ്റ്റുഡന്റിനെ പോലുണ്ട്!, അവിശ്വസനീയം, ഇതില്‍ ആരുടെ മകനാണ് മമ്മൂക്ക’എന്നിങ്ങനെയാണ് ചിത്രങ്ങള്‍ക്ക് താഴെ വരുന്ന കമന്റുകള്‍.
എഡിറ്റ് ചെയ്ത ഫോട്ടോയാണ് എന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍ അവരെ തിരുത്തി കൊണ്ട് നിരവധി പേര് എത്തുകയും ചെയ്തു. കോളേജില്‍ നടന്ന റീ യൂണിയന് ആണെന്ന് പറഞ്ഞ് ഫോട്ടോകളും ഇവര്‍ പങ്കുവച്ചു.
അതേസമയം, ഭീഷ്മ പര്‍വ്വം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്ന സിനിമ. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം ഫെബ്രുവരി 24ന് റിലീസ് ചെയ്യും. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്മ വര്ധന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിബിഐ 5ലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
Discussion about this post