തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി നേതാക്കള്‍ നടത്തുന്ന നിരാഹാര സമരവേദിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍. നിരാഹാരം തുടരുന്ന ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് കാസര്‍കോട് നിന്നുള്ള മുസ്ലിം ലീഗ് നേതാക്കള്‍ സമര പന്തല്‍ സന്ദര്‍ശിച്ചത്. മുസ്ലിം നേതാക്കളായ ബികെ യൂസഫും മുഹമ്മദ് അഞ്ചിക്കട്ടയുമാണ് ശോഭാ സുരേന്ദ്രനെ സന്ദര്‍ശിച്ചത്.
വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് ലീഗ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ യുവജനയാത്രയുടെ സമാപന സമ്മേളനത്തിനെത്തിയ നേതാക്കളാണ് ഇവര്‍.
ശോഭാ സുരേന്ദ്രനൊപ്പം ലീഗ് നേതാക്കളിരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അണികളിലും അമര്‍ഷം ഉയരുകയാണ്. നേരത്തെ മന്ത്രി കെടി ജലീലുമായി വേദി പങ്കിട്ട പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി മിധുനയെ ലീഗില്‍ നിന്നും സംസ്പെന്ഡ് ചെയ്തിരുന്നു. കുടിവെളള പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെടി ജലീലിനൊപ്പം വേദി പങ്കിട്ടതാണ് പ്രസിഡന്റിനെതിരെ നടപടി വന്നത്. ഇത് ചൂണ്ടിക്കാണിച്ചാണ് ബിജെപി വേദി പങ്കിട്ട ലീഗ് നേതാക്കളെ അണികളും പൊതുജനങ്ങളും വിമര്‍ശിക്കുന്നത്.
Discussion about this post