കോഴിക്കോട്: കഴിഞ്ഞ ദിവസം ദിലീപിന്റെ കുടുംബ ചിത്രവുമായി ഇറക്കിയ വനിതയുടെ മാസികയാണ് വിവാദങ്ങളിലേയ്ക്ക് കൂപ്പുകുത്തി വീണത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന വ്യക്തിയെ വെള്ള പൂശാനുള്ള ശ്രമമാണോ എന്ന ചോദ്യമാണ് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം നിറഞ്ഞത്. ഇപ്പോള്‍ വനിത മാസിക വായിച്ച് സുഹൃത്തും വഴികാട്ടിയും എന്ന തലകെട്ടോടെ നല്‍കിയ ചിത്രം പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രം പങ്കിട്ടത്.
എന്നാല്‍ വിഷയത്തില്‍ വനിതക്കും ദിലീപിനുമുള്ള പിന്തുണയാണോ, അതോ പരിഹാസമാണോ എന്ന സംശയമാണ് സോഷ്യല്‍മീഡിയ ഉയര്‍ത്തിയിരിക്കുന്നത്. ബിന്ദുവിന്റെ നിലപാട് വ്യക്തമല്ലാത്തതിനാല്‍ രസകരമായ കമന്റുകളും പോസ്റ്റിന് താഴെ നിറയുന്നുണ്ട്. ‘യുവാക്കളില്‍ കഞ്ചാവിന്റെ ഉപയോഗത്തിനെതിരെ കഞ്ചാവ് കൂട്ടിയിട്ട് വലിച്ചു പ്രതിഷേധിക്കുന്നു, വനിതാ മാസികയുടെ അംബാസിഡര്‍ ആണോ, ഏട്ടനെ എയറില്‍ കേറ്റല്‍ ആണോ ഉദേശിച്ചത്,’ എന്നിവയാണ് കമന്റുകളില്‍ ചിലത്.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ഒരാളെ ഇത്തരമൊരു പരിപാടിയിലേക്ക് ക്ഷണിച്ചതിലൂടെ, സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമത്തോട് കോണ്‍ഗ്രസ് നിലപാട് എന്തെന്നും മഹിളാ കോണ്‍ഗ്രസിന്റെ നിലപാട് എന്തെന്നും വ്യക്തമാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ചോദ്യമുയര്‍ത്തുന്നുണ്ട്. വിമര്‍ശന കമന്റുകള്‍ക്ക് മറുപടിയെന്നോണം ബിന്ദു കൃഷ്ണ കമന്റും ചെയ്തിട്ടുണ്ട്.
Discussion about this post