വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ നാട്ടില്‍ നിന്നും തല്‍ക്കാലത്തേയ്ക്ക് മാറി നില്‍ക്കുകയാണെന്ന് യൂട്യൂബര്‍ സുശാന്ത് നിലമ്പൂര്‍. തന്നെ പിടികിട്ടാപ്പുള്ളിയായി ചിലര്‍ ചിത്രീകരിക്കുകയാണെന്നും എന്നാല്‍ തന്റെ അശ്രദ്ധ കാരണമാണ് 2018 ല്‍ നടന്ന സംഭവത്തില്‍ ഇപ്പോള്‍ അറസ്റ്റ് നടന്നതെന്നും സുശാന്ത് ഫേസ്ബുക്ക് വീഡിയോയിലൂടെ പറയുന്നു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ സുശാന്തിന് ജാമ്യം ലഭിച്ച ശേഷമാണ് പ്രതികരണം.
സുശാന്ത് നിലമ്പൂരിന്റെ വാക്കുകള്‍;
‘എന്റെ വീടിന്റെ തൊട്ടടുത്ത വീട്ടിലെ ഭര്‍ത്താവ് മദ്യപിച്ച് വന്ന് ഭാര്യയെ നിരന്തരം മര്‍ദ്ദിക്കുന്നതിനെതിരെ നാട്ടുകാരെല്ലാം ചേര്‍ന്ന് ഒരു പരാതി പൊലീസില്‍ നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഇവരുടെ മോന്‍ സുഭാഷുമായി ചെറിയൊരു വാക്ക് തര്‍ക്കമുണ്ടായി. മോന്‍ എനിക്കെതിരെയും ഞാനയാള്‍ക്കെതിരെയും പരാതി കൊടുത്തിട്ടുണ്ടായിരുന്നു. അതിനു ശേഷം സുഭാഷ് ദുബായിലേക്ക് പോയി. കേസ് നേരത്തേ ആര്യാടന്‍ ഷൗക്കത്തിന്റെ മധ്യസ്ഥതയില്‍ തീര്‍ത്തതാണ്.
കോടതിയുടെ നടപടി ക്രമത്തിന്റെ ഭാഗമായാണ് എന്നെ അറസ്റ്റ് ചെയ്തത്. കാരണം കോടതിയില്‍ നിന്ന് സമന്‍സ് വന്നപ്പോള്‍ ഞാന്‍ ഹാജരായിട്ടില്ല.ഒരു വട്ടം സമന്‍സ് വന്നപ്പോള്‍ ഞാന്‍ മൈസൂരായിരുന്നു. പിന്നെ ഞാന്‍ അക്കാര്യം മറക്കുകയും ചെയ്തു. പോലീസിന്റെ ഭാഗത്ത് നിന്നും നല്ല പെരുമാറ്റമായിരുന്നു. നാട്ടില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറുകയാണെന്നും നാളെ രാവിലെ ചെന്നൈയിലേക്ക് പോവുമെന്നും അവിടെ നിന്ന് ബാംഗ്ലൂരോ അല്ലെങ്കില്‍ മുംബൈയിലേക്കോ പോവും.