ഏറെ ചർച്ചയായ ദത്തു വിവാദക്കേസിലെ പരാതിക്കാരായ അനുപമയും അജിത്തും നിയമപരമായി വിവാഹിതരായത് അടുത്തിടെയാണ്. ഇരുവരുടെയും കുട്ടിയായ എയ്ഡൻ സക്ഷിയായായിരുന്നു രജിസ്റ്റർ വിവാഹം നടത്തിയത്. പട്ടം രജിസ്റ്റർ ഓഫീസിൽ വെച്ചാണ് വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തത്.
ഇപ്പോൾ അനുപമയുടെയും അജിത്തിന്റെയും വിവാഹ ശേഷം ഇരുവരുടെയും കൈയ്യിൽ തൂങ്ങി കടൽത്തീരത്തൂടെ ഉല്ലാസവാനായി നടന്നു നീങ്ങുന്ന കുഞ്ഞ് എയ്ഡന്റെ ചിത്രമാണ് വൈറലാകുന്നത്. ഗർഭിണിയായിരുന്നപ്പോൾ പല തരത്തിലും കുഞ്ഞിനെ ഇല്ലായ്മ ചെയ്യാൻ അവർ നോക്കിയതാണ്. പക്ഷേ, അതെല്ലാം പരാജയപ്പെട്ടു.
എന്റെ ഗർഭപാത്രത്തിന്റെ സംരക്ഷണത്തിനു പുറത്ത് എത്തിയതിൽ പിന്നെ അവനെ എനിക്കു കിട്ടിയത് ഒരു വർഷവും ഒരു മാസവും കഴിഞ്ഞ്. ഞാൻ കുഞ്ഞായിരുന്നപ്പോഴുള്ള ഫോട്ടോയുണ്ട്. അതിന്റെ തനിപകർപ്പാണു മോൻ. എയ്ഡൻ അനു അജിത് എന്നാണ് മോന് പേരിട്ടിരിക്കുന്നത്. എന്റെ ജീവിതത്തിലെ പ്രകാശമാണവൻ.” അനുപമ പറയുന്നു.
അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന കേസ് കേരളത്തിലാകെ ചർച്ചയായിരുന്നു. ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ കേസിൽ കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നൽകാൻ കേടതി വിധിച്ചു. കുട്ടിയെ തന്നിൽനിന്നും വേർപെടുത്തി ശിശുക്ഷേമ സമിതിക്കു ദത്തു നൽകിയെന്നായിരുന്നു അനുപമയുടെ പരാതി.