കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്തതിന് പിന്നില്‍ കുട്ടിക്കടത്ത് റാക്കറ്റല്ലെന്ന് പോലീസ്. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് പ്രതി പോലീസിന് മൊഴി നല്കി.
കളമശ്ശേരി സ്വദേശി നീതുവിനെയാണ് കോട്ടയം ആശുപത്രിക്ക് സമീപമുളള ഹോട്ടലില്‍ നിന്ന് പിടികൂടിയത്. കുഞ്ഞിനെ പ്രതിയായ നീതു ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്പി ഡി ശില്പ മാധ്യമങ്ങളോട് പറഞ്ഞു.
ശില്പയ്ക്ക് പിന്നില്‍ മറ്റുറാക്കറ്റുകളോ ഒന്നും തന്നെയില്ല. വ്യക്തിപരമായ ചില കാര്യങ്ങള്‍ക്ക് വേണ്ടിയാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തത്. അത് എന്താണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും യുവതിയുടെ മൊഴികളില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്പി വ്യക്തമാക്കി. തട്ടിക്കൊണ്ടു പോയ കുഞ്ഞുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.
കുട്ടിയെ നീതു തട്ടിയെടുത്തത് മറ്റാരുടേയും സഹായമില്ലാതെ ഒറ്റയ്ക്കാണ്. എന്തിന് വേണ്ടിയാണ് അവര്‍ ഇത് ചെയ്തത് എന്ന കാര്യം ഇപ്പോള്‍ വ്യക്തമാക്കാന്‍ പറ്റില്ല. അവരുടെ മൊഴികളില്‍ വളരെ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഈ യുവതിക്ക് പിന്നില്‍ മറ്റു റാക്കറ്റുകളൊന്നുമില്ല.
രണ്ട് ദിവസം മുന്‍പാണ് ഈ യുവതി ഹോട്ടലില്‍ മുറിയെടുത്തത്. അവരുടെ കൂടെയുള്ളത് സ്വന്തം മകന് തന്നെയാണ്. വ്യക്തിപരമായ ഒരു ആവശ്യത്തിനായാണ് യുവതി ഈ കുറ്റകൃത്യം ചെയ്തിരിക്കുന്നത്. അതേക്കുറിച്ച് അവര്‍ നല്കിയ വിശദീകരണം പോലീസ് പരിശോധിച്ചു വരികയാണ്. നിലവില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലാണുള്ളത്.
Discussion about this post