കോട്ടയം: കഴിഞ്ഞ ദിവസം ശബരിമല ദര്നത്തിനെത്തി മടങ്ങിയ കനക ദുര്‍ഗയും ബിന്ദുവും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരാഹാരം നടത്തുന്നു. ശബരിമല യാത്ര മാറ്റിവയ്ക്കാന്‍ തയ്യാറെന്ന് അറിയിച്ചിട്ടും തങ്ങളെ പോലീസ് അന്യായമായി തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് യുവതികള്‍ വ്യക്തമാക്കി. അതേസയമം, ഡിസ്ചാര്‍ജ് ചെയ്താല്‍ ഇരുവരെയും ശബരിമല ഒഴികെ ആവശ്യപ്പെടുന്ന സ്ഥലത്ത് സുരക്ഷയോടെ എത്തിക്കുമെന്ന് പോലീസ് അറിയിച്ചു.
കോട്ടയം ഡിവൈഎസ്പി ശ്രീകുമാര്‍ ഇരുവരുമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് ഒന്നര മണിക്കൂര്‍ ചര്‍ച്ച നടത്തി. തിരക്ക് പരിഗണിച്ച് ശബരിമലയിലേക്ക് തിരിച്ച് പോകുന്നതിന് സുരക്ഷ നല്‍കാനാകില്ലെന്ന് ഇരുവരേയും പോലീസ് അറിയിച്ചു. ഡിസ്ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് മടക്കി അയക്കാന്‍ പോലീസ് സുരക്ഷ ഒരുക്കും. വീട്ടിലേക്ക് മടങ്ങിപ്പോയാല് സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന ആശങ്ക ഇരുവരും പ്രകടിപ്പിച്ചു. വീട്ടുകാരുമായി ആലോചിച്ച ശേഷം എങ്ങോട്ട് പോകുമെന്ന കാര്യത്തില്‍ ഇരുവരും തീരുമാനമെടുക്കും.
ഇന്നലെ പോലീസിനെ പോലും അറിയിക്കാതെയായിരുന്നു ഇവര്‍ പമ്പയിലെത്തിയത്. തുടര്‍ന്ന് വന്‍ പ്രതിഷേധമായിരുന്നു അരങ്ങേറിയത് ശേഷം ഇരുവരേയും പോലീസ് ഇറക്കുകയായിരുന്നു. 42ഉം 44ഉം വയസായിരുന്നു ഇവര്‍ക്ക്.
Discussion about this post