കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ എട്ടാം പ്രതിയും നടനുമായ ദീലിപ് പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തുന്ന ശബ്ദരേഖകൾ പുറത്ത്. ദിലീപിന്റെയും ഇപ്പോഴും അന്വേഷണ സംഘത്തിന് കണ്ടെത്താനാവാത്ത കേസിലെ വിഐവിയുടെയും ശബ്ദരേഖ റിപ്പോർട്ടർ ടിവിയാണ് പുറ്തതുവിട്ടിരിക്കുന്നത്.
ദിലീപും സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സുരാജും വിഐപിയും ഉൾപ്പെടെയുള്ളവർ സംസാരിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്. കേസ് അന്വേഷിച്ച അഞ്ച് ഉദ്യോഗസ്ഥർമാർ അനുഭവിക്കുമെന്നു ദിലീപ് പറയുന്നത് ശബ്ദരേഖയിൽ കേൾക്കാം.
പുറത്തുവന്ന ശബ്ദരേഖ ഇങ്ങനെ:
ദിലീപ്: ‘അഞ്ച് ഉദ്യോഗസ്ഥൻമാർ നിങ്ങൾ കണ്ടോ അനുഭവിക്കാൻ പോവുന്നത്’ വിഐപി: ‘കോപ്പൻമാർ ഒക്കെ ഇറങ്ങിയാൽ അല്ലേ നമുക്ക് വൈരാഗ്യം കാണിക്കാൻ പറ്റത്തുള്ളൂ’
(ദിലീപ് ജാമ്യത്തിലിറങ്ങിയതിനു ശേഷം ടെലിവിഷൻ സ്‌ക്രീനിൽ അറസ്റ്റ് ചെയ്തു കൊണ്ടു പോവുന്ന ദൃശ്യങ്ങൾ പോസ് ചെയ്ത് അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച് ഇവർ അനുഭവിക്കും എന്ന് ദിലീപ് പറഞ്ഞതിന് താൻ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാർ മുമ്പ് വെളിപ്പെടുത്തിയിരുന്നു.)
ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ്: ‘ബൈജു പൗലോസിന്റെ സൈഡിൽ ട്രക്കോ ലോറിയോ കയറിയാൽ ഒരു ഒന്നരക്കോടി കൂടി നമ്മൾ കാണേണ്ടി വരും’. ( പൊട്ടിച്ചിരിക്കുന്നു)
ദിലീപിന്റെ സഹോദരൻ അനൂപും വിഐപിയും തമ്മിലുള്ള സംഭാഷണം: ‘നമുക്ക് അറിയാം നിങ്ങളിത് ചെയ്തിട്ടുണ്ടെന്ന്. ഇനിയിപ്പോൾ ചെയ്തതിന്റെ ആണെങ്കിൽ തന്നെ 90 ദിവസം കിട്ടിയില്ലേ. ചെയ്തതിന്റെ അനുഭവിച്ചില്ലേ നിങ്ങൾ’.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെതിരെ ദിലീപ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
സംവിധായകൻ ബാലചന്ദ്രകുമാറും ബൈജു പൗലോസും ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് നിലവിലെ വെളിപ്പെടുത്തലുകളെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഇതിനിടെ, ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന കോടതി നിർദേശത്തിന് പിന്നാലെ നടൻ ദീലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.
Also Read-പരിക്കേറ്റ ബിന്ദു അമ്മിണിയോട് ജീപ്പിൽ കയറാനും അക്രമിയോട് ആശുപത്രിയിൽ പോകാനും പറഞ്ഞ് പോലീസ്; പ്രതിഷേധത്തിന് ഒടുവിൽ ആർഎസ്എസുകാരനായ പ്രതി പിടിയിൽ
ദിലീപും, പൾസർ സുനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. അതുകൊണ്ടുതന്നെ പൾസർ സുനിയെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യം ചെയയ്ുക. ഇതിനായി അന്വേഷണ സംഘം കോടതിയുടെ അനുമതി തേടും.