ഉള്ളൊന്നു കിടുങ്ങി കണ്ടപ്പോള്‍ തന്നെ, മനുഷ്യാവകാശങ്ങള്‍ എത്ര ക്രൂരമായാണ് ലംഘിക്കപ്പെടുന്നത്…? ബിന്ദു അമ്മിണിക്കെതിരായ ആക്രമണത്തില്‍ ശാരദക്കുട്ടിയുടെ രോഷ കുറിപ്പ്

Saradakutty | Bignewslive

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരെ കോഴിക്കോട് ബീച്ചില്‍വെച്ച് നടന്ന ആക്രമണത്തില്‍ നാനാഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നതിനിടെ രോഷം പ്രകടിപ്പിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി ആക്രമണത്തിന് ഇരയാകുന്ന ബിന്ദു അമ്മിണിയെ പിന്തുണച്ചുകൊണ്ടാണ് ശാരദക്കുട്ടിയുടെ കുറിപ്പ്. മനുഷ്യാവകാശങ്ങള്‍ എത്ര ക്രൂരമായാണ് ലംഘിക്കപ്പെടുന്നതെന്ന് അവര്‍ ചോദിക്കുന്നു.

ശാരദക്കുട്ടിയുടെ കുറിപ്പ് ഇങ്ങനെ;

നിരന്തരം ബിന്ദു അമ്മിണി തെരുവില്‍ ആക്രമിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങള്‍ എത്ര ക്രൂരമായാണ് ലംഘിക്കപ്പെടുന്നത്. ഒരു സ്ത്രീയും തെരുവിലിങ്ങനെ ആക്രമിക്കപ്പെട്ടു കൂടാ. വഴിയരികിലെ സ്ലാബിലേക്ക് കഴുത്തടിക്കുന്ന വിധത്തില്‍ വീഴ്ത്തിയാണ് അക്രമി അവരെ ഉപദ്രവിക്കുന്നത്. ഉള്ളൊന്നു കിടുങ്ങി കണ്ടപ്പോള്‍ തന്നെ.

ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി യാത്രയായി വിനോദ്; കരങ്ങള്‍ കര്‍ണാടക സ്വദേശിക്ക് തുന്നിച്ചേര്‍ക്കും, വലിയ മാതൃക

ഇന്നത്തെ അക്രമിയെ പിടികൂടിയതു കൊണ്ടു മാത്രമായില്ല. സ്ത്രീസുരക്ഷ സെമിനാര്‍ മുറികളിലെ ചര്‍ച്ചാ വിഷയം മാത്രമാകരുത്. സമം എന്നാല്‍ സമം എന്നായിരിക്കണം അര്‍ഥം.
മനുഷ്യജീവന്‍ വിലപ്പെട്ടതാണ്. അതിങ്ങനെ തെരുവിലിട്ട് തല്ലിത്തീര്‍ക്കാനുള്ളതല്ല.
ശക്തമായി പ്രതിഷേധിക്കുന്നു.

Exit mobile version