കോട്ടയം: കാമുകന് കണ്മുന്നില് ജീവനൊടുക്കുന്നത് കണ്ടിട്ടും നടുക്കമോ പരിഭ്രമമോ ഇല്ലാതെ കാമുകി ആതിര. കഴിഞ്ഞ ദിവസമാണ് 19 കാരന് ഗോപി വിജയിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശേഷം ആതിരയ്ക്കായി നാട്ടുകാരും പോലീസും തിരച്ചിലായിരുന്നു.
ചീപ്പുങ്കല്‍ പാടത്തെ ചിറയോരത്ത് നിന്നാണ് 18കാരി ആതിരയെ കണ്ടെത്തിയത്. ആതിര ഒരു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയത് ചിറയോരത്താണ്. ആതിരയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ തന്റെ കാമുകന്റെ ജീവന് പൊലിയുന്നത് നേരില്‍ കണ്ടതിന്റെ നടുക്കമോ പരിഭ്രമമോ പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
പ്രണയ തര്‍ക്കത്തെ തുടര്‍ന്നാണ് 19കാരന് ഗോപി കുമരകത്ത് തൂങ്ങി മരിച്ചത്. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിന് സമീപം മാമ്പ്രയില്‍ ഹേമാലയത്തില്‍ പരേതനായ ഗിരീഷിന്റെ മകനാണ് ഗോപി. ഇന്നലെ ഉച്ചയോടെയാണ് ചീപ്പുങ്കലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാടുകയറി കിടന്ന സ്ഥലത്ത് ആത്മഹത്യ ചെയ്തത്.
മൊബൈല്‍ ഫോണ്‍ ടെക്നിഷ്യനാണ് ഗോപി. കാമുകിയായ ആതിരയുമായി ഗോപി പലപ്പോഴും ഇവിടെ വരാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയെയും കാണാതായി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. കാടിനകത്തേക്ക് കയറിപോയ ഇരുവരും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ആതിരെ ബംഗളൂരുവില്‍ നഴ്സിംഗ് പഠിക്കുന്നതില്‍ കാമുകനായ ഗോപിയ്ക്ക് തീരെ താത്പര്യം ഇല്ലായിരുന്നു. ഇത് ബന്ധത്തെ കൂടുതല്‍ വഷളാക്കി. പലതവണ മുമ്പും ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നെന്നും ആതിര പറയുന്നു.
മൊബൈല്‍ ഫോണ്‍ ടെക്നിഷ്യന്‍ ആയിരുന്നു ഗോപി. കാമുകിയായ പെണ്‍കുട്ടിയുമായി സ്ഥിരമായി യുവാവ് ഇവിടെ വരാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
Discussion about this post