തിരുവനന്തപുരം: വികസന പദ്ധതികളെ തകർക്കാൻ ശ്രമിക്കുന്നവരെ ജനം ഒറ്റപ്പെടുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണൂർ മാടായിപ്പാറയിൽ കെ റെയിലിന്റെ സർവേക്കല്ലുകൾ പിഴുതു മാറ്റിയ സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മാടായിപ്പാറയിലെ ഗസ്റ്റ് ഹൗസിനും ഗേൾസ് സ്കൂളിനും ഇടയിലുള്ള സ്ഥലത്ത് അഞ്ച് സർവേക്കല്ലുകൾ പിഴുതി മാറ്റിയ നിലയിൽ കണ്ടെത്തിയ സംഭവത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. വികസനത്തെ തടസപ്പടുത്തുന്നവരെ ജനം ഒറ്റപ്പെടുത്തും. ഇത്തരം നടപടികളിൽ നിന്നും യുഡിഎഫ് പിന്തിരിയണം എന്നും കോടിയേരി ആവശ്യപ്പെട്ടു.
മദർ തെരേസക്ക് വിശുദ്ധപദവി ലഭിച്ചത് നുണയുടെ അടിസ്ഥാനത്തിൽ; ആക്ഷേപവുമായി ആർ.എസ്.എസ് മുഖവാരിക പാഞ്ചജന്യ
കെ റെയിൽ സർവേ കല്ലുകൾ പിഴുതു മാറ്റിയാൽ കേരളത്തിൽ പദ്ധതി ഇല്ലാതാവില്ല. കേരളത്തിലെ കോൺഗ്രസിന് യുദ്ധം ചെയ്യാനുള്ള കെൽപ്പ് ഒന്നുമില്ല. യുദ്ധസന്നാഹമൊരുക്കുമെന്നത് വീരസ്യം പറച്ചിൽ മാത്രമാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരനുള്ള മറുപടിയായി കോടിയേരി വ്യക്തമാക്കി.
Discussion about this post