തിരുവനന്തപുരം: ഫേസ്ബുക്കിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുകളില്‍ ഒന്നായ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിന് ലൈക്ക് ആവശ്യപ്പെട്ട് രംഗത്തെത്തി. പോലീസ് പേജിന് മലയാളികളായ ഓരോരുത്തരുടേയും പിന്തുണ വേണമെന്നാണ് ജിഎന്‍പിസിയുടെ ആഹ്വാനം.
ഗ്രൂപ്പ് അഡ്മിന് അജിത് കുമാറാണ് കേരള പോലീസിന് പിന്തുണ നല്‍കാനുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ജനകീയ ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയമായ കേരള പോലീസ് ഫേസ്ബുക്ക് പേജ് നിലവില്‍ ഇന്ത്യയിലെ തന്നെ പോലീസ് ഫേസ്ബുക്ക് പേജുകളില്‍ ഒന്നാമതാണ്. ന്യൂയോര്‍ക്ക് പോലീസ് പേജിനെപ്പോലും പിന്തള്ളി മുന്നോട്ട് കുതിക്കുന്ന കേരള പോലീസ് പേജിനെ ഈ പുതുവത്സരക്കാലത്ത് തന്നെ ഒരു മില്യണ്‍ ലൈക്ക് എന്ന നേട്ടത്തിലെത്തിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് ജിഎന്‍പിസി ഗ്രൂപ്പ് അഡ്മിന്റെ പോസ്റ്റ്.
ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഫേസ്ബുക്ക് സീക്രട്ട് ഗ്രൂപ്പുകളിലൊന്നാണ് ജിഎന്‍പിസി. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ ജിഎന്‍പിസിക്കെതിരെ എക്സൈസ് വകുപ്പ് നിയമനടപടി സ്വീകരിച്ചിരുന്നു.
Discussion about this post