സിവിൽ സർവീസ് പരീക്ഷയുടെ അവിഭാജ്യ ഘടകമായ കറന്റ് അഫയേഴ്സ് പഠിക്കുവാൻ തയ്യാറെടുക്കുന്നവർ ആദ്യം തുടങ്ങുന്നത് പലപ്പോഴും പത്ര വായനയിൽ നിന്നാണ്. പത്രവായന ആനുകാലിക വിഷയങ്ങളിൽ മേൽക്കൈ നേടാൻ ഉദ്യോഗാർത്ഥികളെ ഏറെ സഹായിക്കുകയും ചെയ്യും. പക്ഷെ പത്രം എങ്ങനെ വായിക്കണമെന്നതാണ് അതിൽ ഏറ്റവും പ്രധാനം.
പത്രം നിസാരമായി വായിച്ചുപോകാനുള്ളതല്ലെന്ന് വ്യക്തമായി അറിയാവുന്നവർ ആയിരിക്കുമല്ലോ സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾ. കൃത്യമായ പരിശീലനവും പത്രവായനയും സിവിൽ സർവീസ് എന്ന കടമ്പയെ അനായാസം മറികടക്കാൻ സഹായിക്കുമെന്നതിൽ സംശയം വേണ്ട.
യുപിഎസ്സി സിവിൽ സർവീസ് സ്വന്തമാക്കാൻ എങ്ങനെ പത്രം വായിക്കണം എന്ന വിഷയത്തിൽ പരിശീലനം നൽകാനായി സൗജന്യ ശിൽപശാല ഒരുക്കിയിരിക്കുകയാണ് പ്രമുഖ സിവിൽ സർവീസ് പരിശീലന സ്ഥാപനമായ ഐലേൺ ഐഎഎസ് അക്കാദമി.
പ്രമുഖ സിവിൽ സർവീസ് പരിശീലകനും ഐലേൺ ഐഎഎസ് അക്കാദമി ഡയറക്ടറുമായ ടിജെ എബ്രഹാമാണ് ശിൽപശാല നയിക്കുന്നത്. താൽപര്യമുള്ള സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം.
https://sites.google.com/view/ilearnworkshop
സിവിൽ സർവീസ് ആഗ്രഹിക്കുന്ന വർക്കിങ് പ്രൊഫഷണലുകൾക്കും കോളേജ് വിദ്യാർത്ഥികൾക്കും ഏറെ ഉപകാരപ്രദമായിരിക്കും ഈ ശിൽപ്പശാല. ജനുവരി ഒമ്പതാം തീയതി വൈകുന്നേരം ഏഴുമണിക്കാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.
ഏഴ് സെഷനുകളായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ആദ്യ സെഷൻ ആമുഖമാണ്. രണ്ടാമത്തെ സെഷനിൽ കറന്റ് അഫയേഴ്സിൽ തന്നെ ഊന്നൽ കൊടുക്കേണ്ട ഭാഗങ്ങൾ വിശദീകരിക്കുന്നു.
മൂന്നാമത്തെ സെഷനിലാണ് പത്രങ്ങൾ എങ്ങനെ വായിക്കാം എന്ന വിഷയത്തിൽ ക്ലാസ് എടുക്കുന്നത്. നാലാമത്തെ സെഷൻ സിവിൽ സർവീസ് പരീക്ഷയ്ക്കായുള്ള നോട്ട് തയ്യാറാക്കലും അഞ്ചാമത്തെ സെഷനിൽ റിവിഷന്റെ പ്രാധാന്യവും വിശദീകരിക്കുന്നു.
ആനുകാലിക സംഭവങ്ങളെയും പത്രവായനയെയും കുറിച്ചുള്ള പൊതുവായ മിഥ്യാധാരണകൾ ചർച്ച ചെയ്യുന്നതാണ് ആറാമത്തെ സെഷൻ. അവസാനത്തെ സെഷൻ ഒരുക്കിയിരിക്കുന്നത് ചോദ്യോത്തര വേളയ്ക്കായാണ്.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 8089166792
www.ilearnias.com
Discussion about this post