കോഴിക്കോട്: സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാൻ സാധിക്കില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. കമ്മ്യൂണിസത്തിനെതിരെ സമസ്ത പാസാക്കിയ പ്രമേയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ട സാഹചര്യമില്ലെന്നും ഏത് തരത്തിലുള്ള രാഷ്ട്രീയത്തിനായാലും ആളെ കൂട്ടലല്ല സമസ്തയുടെ പണിയെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയുടെ വേദികൾ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ലീഗിന്റെ നടപടി സമസ്ത നേതാക്കൾ തിരിച്ചറിയണമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഇതിനു മറുപടിയായാണ് തങ്ങൾഇക്കാര്യം പറഞ്ഞത്