കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട നടിയുടെ ആവശ്യത്തിന് പിന്തുണയുമായി വനിതാ സിനിമ പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യു.സി.സി.അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ, ഗവണ്മെന്റിനോടും മുഖ്യമന്ത്രിയോടും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു.
”അതിജീവിച്ചവളുടെ ഇതുവരെയുള്ള യാത്ര, അവൾക്കു ചുറ്റുമുള്ള സമൂഹത്തിന്റെയും ഭരണകൂട വ്യവസ്ഥയുടെയും നേർക്കാഴ്ചയാണ്. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വാർഷികത്തിലേക്ക് കടക്കുമ്പോൾ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഞങ്ങളുടെ സഹപ്രവർത്തക ആവശ്യപ്പെട്ടിരിക്കുന്നത്. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതിനടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ, ഗവണ്മെന്റിനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെടുന്നു” ഡബ്ല്യു.സി.സി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
പ്രണയബന്ധത്തിലെ തർക്കം; കമിതാക്കളിൽ 19കാരനായ കാമുകൻ തൂങ്ങിമരിച്ചു,കാമുകിയെ കാണാനില്ല
കഴിഞ്ഞ ദിവസമാണ് കേസിൽ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആക്രമണത്തിനെ അതിജീവിച്ച നടി കത്തയച്ചത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു നടി കത്തയച്ചത്.
കേസിൽ രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെച്ചതും സംവിധായകന്റെ ഇപ്പോൾ പുറത്തുവന്ന വെളിപ്പെടുത്തലും ആശങ്കയുണ്ടാക്കുന്നതാണെന്നും കേസിൽ പുനരന്വേഷണം വേണമെന്നുമാണ് കത്തിൽ പറയുന്നത്.
കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കേസിലെ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചത് തന്നിൽ ഭയമുണ്ടാക്കുന്നുണ്ടെന്നും കത്തിൽ നടി കത്തിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post