തിരുവനന്തപുരം: ലോക്ഡൗണ്‍ സമയത്ത് സുഖവിവരങ്ങള്‍ അന്വേഷിച്ച ഒരേയൊരു രാഷ്ട്രീയക്കാരനെ ഉണ്ടായിരുന്നു അത് കമ്മ്യൂണിസ്റ്റുകാരനാണെന്ന് ശ്രീജത്ത് പണിക്കര്‍. വലിയ വ്യക്തി ബന്ധമൊന്നും ഇല്ലാത്തത് കമ്മ്യൂണിസ്റ്റുകാരുമായാണ്, എന്നാല്‍ ആ സമയത്ത് കൂടെ നിന്നത് എ സമ്പത്ത് ആണെന്ന് ശ്രീജിത്ത് പറയുന്നു. ഇതിനു പുറമെ, ചാനല്‍ ചര്‍ച്ചകളില്‍ നടക്കുന്ന പൊരിഞ്ഞ തല്ലിന്റെ പിന്നില്‍ നടക്കുന്ന സത്യവും ശ്രീജിത്ത് വെളിപ്പെടുത്തുന്നുണ്ട്. ചര്‍ച്ചയ്ക്കിടെ നടക്കുന്ന വഴക്കുകളൊന്നും വ്യക്തിപരമല്ല എന്നും എല്ലാവരും പരസ്പരം നല്ല സൗഹൃദത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ശ്രീജിത്ത് പണിക്കര്‍ തന്റെ മനസ് തുറന്നത്.
ശ്രീജിത്ത് പണിക്കരുടെ വാക്കുകള്‍;
ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന സമയത്തെ വാക്കുതര്‍ക്കങ്ങള്‍ക്കും രാഷ്ട്രീയ സംഭാഷണങ്ങള്‍ക്കുമപ്പുറം എല്ലാ രാഷ്ട്രീയ നേതാക്കളുമായി സൗഹൃദത്തിലാണ്. എല്ലാവരും വഴക്കിടാറുണ്ട് ചിലപ്പോള്‍ ചര്‍ച്ച തീര്‍ന്നതിനു ശേഷവും പലപ്പോഴും അടി നടക്കാറുണ്ട്. എന്നാല്‍ അതൊന്നും വ്യക്തിപരമായി ബാധിക്കുന്നതല്ല.
കോണ്‍ഗ്രസ്, ബിജെപി, കമ്മ്യൂണിസ്റ്റ് എന്നീ പാര്‍ട്ടികളുടെ നേതാക്കള്‍ ചര്‍ച്ച കണ്ടതിനു ശേഷം നന്നായിരുന്നു എന്ന് വിളിച്ചു പറയാറുണ്ട്, അത് പിന്നീട് വല്യ സൗഹൃദമായി മാറിയിട്ടുണ്ട്. വലിയ വ്യക്തി ബന്ധമൊന്നും ഇല്ലാത്തത് കമ്മ്യൂണിസ്റ്റുകാരുമായാണ്. എന്നാല്‍ ലോക്ഡൗണ്‍ സമയത്ത് സുഖവിവരങ്ങള്‍ അന്വേഷിച്ച ഒരേയൊരു രാഷ്ട്രീയക്കാരനേ ഉണ്ടായിരുന്നുള്ളു. അത് കമ്മ്യൂണിസ്റ്റുകാരനായ എ സമ്പത്താണ്.
ഇരട്ടകളാണ്, പിറന്നത് 2021ലും 22 ലും; 20 ലക്ഷത്തിലൊരാള്‍ക്കുമാത്രം സംഭവിക്കാവുന്ന അപൂര്‍വത! കൗതുകം
പ്രേക്ഷകര്‍ ഒന്നോ ഒന്നരയോ മണിക്കൂറില്‍ കാണുന്ന രാഷ്ട്രീയ വിദ്വേഷങ്ങള്‍ക്കോ എതിര്‍പ്പുകള്‍ക്കോ അപ്പുറമാണ് വ്യക്തിപരമായ അടുപ്പവും സൗഹൃദവും എന്നുള്ള സത്യം രാഷ്ട്രീയത്തിന്റെ പേരില്‍ അടികൂടുന്ന പ്രേക്ഷകര്‍ മനസിലാക്കണം.