കുമരകം:പ്രണയബന്ധത്തിലെ തർക്കത്തിന് പിന്നാലെ 19കാരൻ തൂങ്ങിമരിച്ചു. കാമുകിയെ കാണാനില്ല. കുമരകത്ത് ചീപ്പുങ്കലിൽ ഇറിഗേഷൻ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്ത് ഇന്നലെ ഉച്ചയോടെയാണ് ഗോപി വിജയ് എന്ന പത്തൊമ്പതുകാരൻ തൂങ്ങിമരിച്ചത്. ഗോപി വിജയ്ക്കൊപ്പം ഇവിടെയത്തിയ പെൺകുട്ടിയെ കാണാനില്ല. ഈ കുട്ടിയ്ക്ക് വേണ്ടി പോലീസ് തിരച്ചിൽ നടത്തുകയാണ്.
വെച്ചൂർ അംബികാ മാർക്കറ്റിന് സമീപം മാമ്പ്രയിൽ ഹേമാലയത്തിൽ പരേതനായ ഗിരീഷിന്റെ മകനാണ് ഗോപി വിജയ്. രാവിലെ പത്ത് മണിയോടെ വേമ്പനാട്ട് കായൽ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ ഇവർ എത്തിയത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഉച്ചയോട് അടുത്ത് ഇതുവഴി പോയവരാണ് ഗോപി വിജയ് തൂങ്ങി നിൽക്കുന്നത് ശ്രദ്ധിക്കുന്നത്.
പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് തോക്കും തിരകളുമായി അറസ്റ്റിൽ
ഇതേ സമയം ഒരു പെൺകുട്ടി കായൽ തീരത്തെ വഴിയിലൂടെ ഓടിപ്പോവുന്നത് സമീപത്തുള്ള ചിലർ വീട്ടുകാർ കണ്ടതായാണ് പറയുന്നത്. ഇവരുടേതെന്ന് കരുതുന്ന ബാഗും ഗോപി വിജയ് എഴുതിയ കുറിപ്പും സംഭവ സ്ഥലത്ത് വച്ച് പൊലീസ് കണ്ടെടുത്തു.പ്രണയ ബന്ധത്തിലെ തർക്കം മൂലമാണ് ആത്മഹത്യയെന്നാണ് കത്ത് വിശദമാക്കുന്നത്.
ഗോപി വിജയിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ മാസ്കും തുവാലയും പെൺകുട്ടിയുടേതാണ്. നഴ്സിങ് വിദ്യാർത്ഥിയായ പെൺകുട്ടിയും മൊബൈൽ ടെക്നീഷ്യനായ ഗോപി വിജയും ഇതിന് മുൻപും ഇവിടെ വന്നിട്ടുണ്ട്. ഗോപി വിജയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിലെ ദുരൂഹത അവസാനിക്കാൻ പെൺകുട്ടിയെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്
Discussion about this post