കോട്ടയം: ജനുവരി ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ ആത്മാഭിമാനമുള്ള സ്ത്രീകള്‍ പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആര്‍ത്തവം അശുദ്ധിയല്ലെന്ന് മനസിലാക്കുന്ന സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ അനുവദിക്കില്ല. അതിനുള്ള നടപടികളാണ് പോലീസ് കൈക്കൊള്ളുന്നത് എന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
അതേസമയം, ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ് നിലപാടെടുത്തു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും മല കയറാന്‍ അനുവദിക്കില്ലെന്നാണ് പോലീസിന്റെ നിലപാട്. തിരക്കുള്ളപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ല. വരും ദിവസങ്ങളില്‍ യുവതികളെത്തിയാല്‍ സ്ഥിതി ഗുരുതരമാവുമെന്നും സന്നിധാനത്തെ ഉദ്യോഗസ്ഥര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്കി.
Discussion about this post