ഒന്നാം വിവാഹ വാര്‍ഷികദിനത്തില്‍ സേതുലക്ഷ്മിക്ക് കാന്‍സറെന്ന് അറിഞ്ഞു; ചേര്‍ത്ത് നിര്‍ത്തി പ്രവീണ്‍, രണ്ട് വര്‍ഷത്തോളം പോരാട്ടം! ഒടുവില്‍ ക്രിസ്മസ് രാവില്‍ കേക്ക് നുണഞ്ഞ് കാന്‍സറിനെ തോല്‍പ്പിച്ച് ഇവര്‍

കാന്‍സര്‍ എന്ന മഹാവ്യാധിയോട് പൊരുതുന്നവര്‍ നമ്മുടെ സംസ്ഥാനത്ത് കുറവല്ല. വര്‍ഷങ്ങളോളം പോരാടി കാസറിനെ തോല്‍പ്പിക്കുന്നവരും കാന്‍സറിന് കീഴടങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട്. അതില്‍ നോവായില്‍ നില്‍ക്കുന്നത് നടി ശരണ്യ ശശിയുടെയും നന്ദു മഹാദേവയുടെയും വിയോഗമാണ്. ഇരുവരും വര്‍ഷങ്ങളോളം കാന്‍സറിനോട് ചിരിച്ചുകൊണ്ട് പടപൊരുതിയാണ് കീഴടങ്ങിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് ഇനി കറുപ്പിന്റെ അഴക്; പുതുവര്‍ഷത്തിലെ ‘പുതുയാത്ര’യ്ക്ക് തുടക്കം

എന്നാല്‍ ഇപ്പോള്‍ ഈ മഹാവ്യാധിയോട് പൊരുതി ജീവിതത്തില്‍ വിജയിച്ചുകേറിയ സേതുലക്ഷ്മി എന്ന അധ്യാപികയുടെ പോരാട്ടമാണ് ഫേസ്ബുക്കില്‍ നിറയുന്നത്. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ജീവിതത്തില്‍ ഇരുട്ട് നിറച്ച് കാന്‍സര്‍ ബാധിതയാണ് താനെന്ന് സേതുലക്ഷ്മി അറിയുന്നത്. തളര്‍ന്നു നില്‍ക്കുന്ന വേളയില്‍ സേതുലക്ഷ്മിക്ക് കൂട്ടായത് ആകട്ടെ ഭര്‍ത്താവ് പ്രവീണ്‍ ആണ്. ദുരിത നാളിലും അവന്‍ അവളെ ചേര്‍ത്തു പിടിച്ചു.

ഒരുമിച്ച് രണ്ട് വര്‍ഷക്കാലം കാന്‍സറിനോട് പടപൊരുതി. ഒടുവില്‍ ഈ മഹാവ്യാധിയെയും തോല്‍പ്പിച്ച് ഇരുവരും വീണ്ടും ജീവിതത്തില്‍ വെളിച്ചവും സന്തോഷവും തിരികെ പിടിച്ചിരിക്കുകയാണ്. അമ്മ എന്ന ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയിലാണ് സേതുലക്ഷ്മിയുടെയും പ്രവീണിന്റെയും ജീവിതം പറഞ്ഞിരിക്കുന്നത്.

കുറിപ്പിങ്ങനെ;

ഒന്നാം വിവാഹ വാര്‍ഷികത്തിലെ ‘സസ്പെന്‍സ്’ ക്യാന്‍സര്‍ പൊരുതി ജയിച്ച സേതുലക്ഷ്മിയുടെ വിജയ കഥ. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ സേതുലക്ഷ്മിയും ഭര്‍ത്താവ് പ്രവീണും തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ (ആര്‍.സി.സി) സെന്ററില്‍ ബയോപ്‌സി റിസല്‍ട്ടിനായുള്ള കാത്തിരുപ്പിലായിരുന്നു. സസ്‌പെന്‍സും സമ്മാനങ്ങളുമായി പലരും ആഘോഷിച്ച് തീര്‍ക്കാറുള്ള ആ സുന്ദരദിനത്തില്‍ അവരെയും കാത്ത് ഒരു വലിയ സസ്‌പെന്‍സ് ഉണ്ടായിരുന്നു. അങ്ങനെയായിരിക്കരുതേ എന്ന് ആവര്‍ത്തിച്ച് പ്രാര്‍ത്ഥിച്ച് കാത്തിരുന്നെങ്കിലും അന്നേ ദിവസം കാലം കാത്തുവെച്ച സസ്‌പെന്‍സ് ക്യാന്‍സറിന്റെ രൂപത്തിലായിരുന്നു. ബയോപ്‌സി റിസള്‍ട്ട് പോസറ്റിവാണ്. ലിംഫോബ്ലാസ്റ്റിക് ലിംഫോമ എന്നയിനം ക്യാന്‍സര്‍. പള്‍മനോളജി വിഭാഗത്തിലെ പരിശോധനകള്‍ക്ക് ശേഷം ഓങ്കോളജി വിഭാഗത്തിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരിക്കേ കണ്ണുനീരുകൊണ്ട് പുഞ്ചിരിച്ച് ഇരുവരും ചേര്‍ന്ന് ചുറ്റുമുണ്ടായിരുന്നവര്‍ക്ക് വിവാഹ വാര്‍ഷികത്തിന്റെ മധുരം പങ്കുവെച്ചു. അന്ന് കണ്ണുനീരിനൊപ്പം പങ്കുവെച്ചതിനേക്കാള്‍ മധുരം രണ്ടു വര്‍ഷത്തിനിപ്പുറം ക്യാന്‍സറിനെ തോല്‍പ്പിച്ച് ക്രിസ്മസ് കേക്കിന്റെ രൂപത്തില്‍ പുഞ്ചിരിയോടെ പങ്കുവെയ്ക്കുകയാണ് സേതുലക്ഷമി എന്ന അധ്യാപിക…

Exit mobile version