തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് ഇനി കറുപ്പിന്റെ അഴക്. പുതിയതായി വാങ്ങിയ, കൂടുതല്‍ സൗകര്യങ്ങളുള്ള കറുത്ത കാറിലാണ് പുതുവര്‍ഷത്തിലെ മുഖ്യമന്ത്രിയുടെ യാത്ര നടത്തിയത്.
സമീപകാല ചരിത്രത്തിലാദ്യമായാണു സംസ്ഥാന മുഖ്യമന്ത്രി കറുത്ത കാര്‍ ഉപയോഗിക്കുന്നതെന്ന പ്രത്യേകതയും കൂടിയുണ്ട്. വെളുത്ത കാറില്‍ ചീറിപ്പാഞ്ഞുള്ള മുഖ്യമന്ത്രിയുടെ യാത്ര ഇനിയില്ല. സംസ്ഥാനത്തെ ഒന്നാം നമ്പര്‍ വാഹനം ഇനി കറുത്ത കാറാണ്. പുതുവര്‍ഷത്തില്‍ തലസ്ഥാനത്തെത്തിയ ആദ്യ ദിവസമാണു മുഖ്യമന്ത്രി യാത്ര പുതിയ കാറിലേക്കു മാറ്റിയത്.
മുഖ്യമന്ത്രിയുടെ കാറൊഴിച്ച് അകമ്പടി വാഹനങ്ങളെല്ലാം ഇപ്പോള്‍ പഴയ വെളുത്ത വണ്ടികള്‍ തന്നെയാണ്. വരും ദിവസങ്ങളില്‍ വാഹനത്തിന്റെ നിറം കറുപ്പിലേയ്ക്ക് മാറ്റും. സംസ്ഥാനത്തെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം ഇതുവരെ വെള്ള വണ്ടികളാണ് ഉപയോഗിച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ സുരക്ഷാ പരിഷ്കരണത്തിന്റെ ഭാഗമായി മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വാഹത്തിന്റെ നിറം കറുപ്പിലേയ്ക്ക് മാറ്റിയത്.
Discussion about this post