പാലക്കാട്: കേരളത്തിൽ ത്തെുമ്പോഴാണ് തനിക്ക് സ്വതന്ത്ര്യമായി ശ്വസിക്കാനാകുന്നതെന്ന് വാഴ്ത്തി നടൻ പ്രകാശ് രാജ് രണ്ട് ഇന്ത്യയിൽ നിന്നാണു താൻ വരുന്നതെന്നും അതിൽ കേരളം ഉൾപ്പെടുന്ന ഇന്ത്യയിലെത്തുമ്പോഴാണു സ്വതന്ത്രമായി ശ്വസിക്കാൻ സാധിക്കുന്നതെന്നും താരം പ്രതികരിച്ചു.
‘ആദ്യത്തേത് സാന്താക്ലോസ് മൂർദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ. രണ്ടാമത്തെ ഇന്ത്യ കേരളം ഉൾപ്പെടുന്നതാണ്. അവിടെ മാത്രമാണ് എനിക്കു സ്വതന്ത്രമായി ശ്വസിക്കാൻ സാധിക്കുന്നത്. ഈ രാക്ഷസന്മാരെ പടിക്കു പുറത്തു നിർത്തുന്ന ദൈവത്തിന്റെ സ്വന്തം നാടിന് എന്റെ നന്ദി’- കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്റെ ഡോ.എൻഎം മുഹമ്മദാലിയുടെ പേരിലുള്ള പുരസ്കാരം സ്വീകരിച്ച ശേഷമായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
സിനിമയിൽ വില്ലനായിട്ടുണ്ടെങ്കിലും, ജീവിതത്തിൽ യഥാർഥ വില്ലന്മാരെ തുറന്നുകാട്ടുന്ന നായകനാണു പ്രകാശ് രാജ്. അദ്ദേഹത്തെ ആദരിക്കുന്നതിലൂടെ ഇന്ത്യൻ ഭരണഘടനയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയുമാണ് ആദരിക്കുന്നതെന്നും ഉദ്ഘാടകനായ സ്പീക്കർ എംബി രാജേഷ് പറഞ്ഞു.
Discussion about this post