കോഴിക്കോട്: കള്ളന് കയറിയ ലോട്ടറി കടയില്‍ ഭാഗ്യാന്വേഷികളുടെ വന്‍ തിരക്ക്. കള്ളന് കയറിയതിന് പിന്നാലെ ഒന്നാം സമ്മാനം അടിയ്ക്കുകയും ചെയ്തതോടെയാണ് നിരവധി പേര് ലോട്ടറിയെടുക്കാന്‍ ഇങ്ങോട്ട് എത്തുന്നത്.
മാഹി സ്വദേശിയായ സന്തോഷിന്റെ വടകര ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സൗഭാഗ്യ ലോട്ടറി ഏജന്‍സിയിലാണ് മോഷ്ടാവ് ഭാഗ്യവും കൊണ്ടെത്തിയത്. കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് അടിച്ചത്. ഇത്തരം അനുഭവം ഇവിടെ മുമ്പും ഉണ്ടായിട്ടുണ്ട്.
ഇതിനു മുന്‍പും കള്ളന് കയറിയതിനു പിന്നാലെ ഈ ഏജന്‍സി ഉടമ വിറ്റ ടിക്കറ്റിന് ഒരു കോടി രൂപ ലോട്ടറി അടിച്ചിരുന്നു. സന്തോഷിന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 32 ലോട്ടറി ഏജന്‍സികളുണ്ട്.
ഒരാഴ്ച മുമ്പാണ് വടകര ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി കടയില്‍ കളളന് കയറിയത്. ഷെല്‍ഫില്‍ സൂക്ഷിച്ച പണം കള്ളന് എടുത്തെങ്കിലും ടിക്കറ്റൊന്നും മോഷ്ടിച്ചില്ല. ഇതിന് പിന്നാലെയാണ് ഈ കടയില്‍ വിറ്റ കാരുണ്യയുടെ ഒന്നാം സമ്മാനമായ എണ്‍പത് ലക്ഷം രൂപ അടിച്ചത്.
ഇവരുടെ മറ്റൊരു ലോട്ടറി കടയിലും മുന്‍പ് കള്ളന് കയറുകയും അന്നും ആ കടയില്‍ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിക്കുകയും ചെയ്തിരുന്നത്രേ. ഇതോടെ കള്ളന് കയറി ലോട്ടറി അടിക്കുന്ന കട ഹിറ്റായതോടെ ഇവിടെ തിരക്കോട് തിരക്കാണ്. നിരവധി ഭാഗ്യാന്വേഷികളാണ് ഈ കട അന്വേഷിച്ചെത്തുന്നത്.
Discussion about this post