കോഴിക്കോട്: ജല ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് അഭിനന്ദനവുമായി ഫ്രാന്‍സില്‍ നിന്നെത്തിയ ടൂറിസ്റ്റ് സംഘം. ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടര്‍ തീം ഫെസ്റ്റിവെലായിരുന്നു ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്.
സംഘാടന മികവിലും ജനപങ്കാളിത്തത്തിലും ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ബേപ്പൂര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ ടൂറിസം സാധ്യതകള്‍ തങ്ങളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അഡ്വെഞ്ചര്‍ ടൂറിസം, വാട്ടര്‍ സ്‌പോര്‍ട്‌സ് സാധ്യതകളുമായി ഉപയോഗപ്പെടുത്തുന്നതിന് എല്ലാ പിന്തുണയും നല്‍കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ടെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിവല്‍ വിജയമാക്കുന്നതിന് മാതൃകാപരമായ ഇടപെടല്‍ നടത്തിയ
കേരള പോലീസിന്റെ നേതൃത്വത്തിലുള്ള പൊളയിറ്റ് പോലീസിങ്ങിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെയും സംഘാടകരെയും ജനുവരി 9ന് രാവിലെ നടക്കുന്ന ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുപ്പിക്കുമെന്നും ഫ്രാന്‍സില്‍ നിന്നെത്തിയ ടൂറിസ്റ്റ് സംഘം അറിയിച്ചതായി മന്ത്രി പറഞ്ഞു.